/sathyam/media/media_files/fUc4n2vZE9WuTUhmS4w1.jpg)
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംസ്ഥാന സർക്കാർ നടത്തിയ നീക്കം അപ്രതീക്ഷിത വിവാദത്തിന് കാരണമായിരിക്കുന്നു.
സംസ്ഥാനത്ത് ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ഉള്ള സാംസ്‌കാരിക നിലയങ്ങളിലും പഞ്ചായത്ത് ലൈബ്രറികളിലും ശിശു മന്ദിരങ്ങളിലും നഴ്സറികളിലും ഉള്ള താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗ തീരുമാനം പിൻവലിക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു .ഈ നിയമനങ്ങൾ വഴി പട്ടികജാതി സംവരണം അട്ടിമറിക്കപെടുകയാണ് ചെയ്യുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാർ നിയമനങ്ങളിൽപത്ത് ശതമാനം പട്ടികജാതി വർഗ സംവരണം നിർബന്ധം ആണ് എന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
പതിനായിരക്കണക്കിന് പട്ടികജാതി ഉദ്യോഗാർഥികളാണ് പി എസ് സി പരീക്ഷ എഴുതിയും എംപ്ലോയ്മെന്റ് എക്‌സെഞ്ചുകളിലും പേര് രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത്.ഈ ഉദ്യോഗാർഥികളെ വഞ്ചിക്കുകയാണ് സർക്കാർ ചെയ്യുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി .
നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സിപിഎം സഹയാത്രികരെയും കേഡർ മാരെയും പിൻ വാതിൽ നിയമനത്തിലൂടെ സർക്കാർ ജോലി നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ തീരുമാനത്തിൽ നിന്നും സർക്കാർ പിന്തിരിയണം.
അർഹരായവരെ പട്ടികജാതി സംവരണം അടക്കം പാലിച്ചു പി എസ് സി വഴിയും എംപ്ലോയ്മെന്റ് എക്‌സെഞ്ച് വഴിയും നിയമനം നടത്താൻ സർക്കാർ തയ്യാറാകണം എന്നും ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു .
പട്ടിക ജാതി മോർച്ച ഈ ആവശ്യം മുന്നോട്ട് വെയ്ക്കുമ്പോൾ അത് ഇടത് മുന്നണിയെ പ്രതിസന്ധിയിലാക്കുമെന്ന് ഉറപ്പാണ്.
പട്ടിക ജാതി സംവരണം എന്ന വിഷയം ഉയർത്തി പട്ടിക ജാതി മോർച്ച പ്രചാരണം നടത്തിയാൽ അത് ഇടതു മുന്നണിയുടെ അടിസ്ഥാന വോട്ട് ബാങ്കായ പട്ടിക ജാതി വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്താൻ കാരണമാകും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us