'അടൂർ പ്രകാശിനെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂടെ ആരൊക്കെ ഫോട്ടോ എടുത്തു എന്നല്ലാലോ എസ് ഐ ടി അന്വേഷിക്കുന്നത്'; വി.ഡി സതീശന്‍

ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ വ്ലോഗർ ടൂറിസം വകുപ്പിന്റെ പ്രൊമോഷന് വന്നത് ഞങ്ങൾ അങ്ങനെ ചോദ്യം ചെയ്തില്ല

New Update
 v d sateeshan 11

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഫോട്ടോ എടുത്തതിന്റെ പേരിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്യണമെങ്കിൽ ആദ്യം ചോദ്യം ചെയേണ്ടത് പിണറായി വിജയനെയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. 

Advertisment

'ഫോട്ടോ എടുക്കുമ്പോൾ ഉണ്ണികൃഷ്ണൻ പോറ്റി പ്രതിയായിരുന്നില്ല. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂടെ ആരൊക്കെ ഫോട്ടോ എടുത്തു എന്നല്ലാലോ എസ് ഐ ടി അന്വേഷിക്കുന്നത്.

ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ വ്ലോഗർ ടൂറിസം വകുപ്പിന്റെ പ്രൊമോഷന് വന്നത് ഞങ്ങൾ അങ്ങനെ ചോദ്യം ചെയ്തില്ല. വ്ലോഗർ ചാരവനിത ആയതിനു മന്ത്രിയെ പറഞ്ഞിട്ട് കാര്യം ഉണ്ടോ?. 

പല കുഴപ്പകാരും പലരുടെയും കൂടെ ഫോട്ടോ എടുത്തിട്ടുണ്ടാവും. അവരെ ഒക്കെ പറ്റി അന്വേഷിക്കില്ലല്ലോയെന്നും' സതീശന്‍ ചോദിച്ചു.

അതേസമയം, വെള്ളാപ്പള്ളി നടേശന് കുട പിടിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.മുഖ്യമന്ത്രിക്ക് പറയാൻ കഴിയാത്തതാണ് വെള്ളാപ്പള്ളി പറയുന്നത്.

വെള്ളാപ്പള്ളിക്ക് കുടപിടിക്കുന്നത് മുഖ്യമന്ത്രിയാണ്.വെള്ളാപ്പള്ളിയുടേത് സംഘപരിവാറിന്റെ അജണ്ട.സിപിഎമ്മും ബിജെപയുടെ അജണ്ട പിന്തുടരുന്നു. 

ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനെ വെള്ളാപ്പള്ളി അധിക്ഷേപിക്കുകയാണ്. ഉമ്മൻ ചാണ്ടി ഭരിച്ചപ്പോൾ നിരവധി സ്ഥാപനങ്ങൾ എസ് എൻ ഡി പിക്ക് അനുവദിച്ചിട്ടുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.

Advertisment