'വെള്ളാപ്പള്ളിയുടെ കയ്യിൽ നിന്ന് സിപിഐ തെറ്റായ രീതിയിൽ പണം പിരിച്ചിട്ടുണ്ടെങ്കിൽ തിരിച്ചുകൊടുക്കും'. എൽഡിഎഫിനോ ഏതെങ്കിലും പാർട്ടിക്കോ മാർക്കിടാൻ ഞങ്ങൾ വെള്ളാപ്പള്ളിയെ ഏൽപ്പിച്ചിട്ടില്ല: ബിനോയ് വിശ്വം

എൽഡിഎഫിനോ ഏതെങ്കിലും പാർട്ടിക്കോ മാർക്കിടാൻ ഞങ്ങൾ വെള്ളാപ്പള്ളിയെ ഏൽപ്പിച്ചിട്ടില്ല.

New Update
img(150)

തിരുവനന്തപുരം: സിപിഐക്കാർ പണം വാങ്ങിയെന്ന വെള്ളാപ്പള്ളി നടേശന്‍റെ പരാമർശത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 

Advertisment

സിപിഐക്കാർ ഫണ്ട് വാങ്ങിക്കാണും. എന്നാൽ തെറ്റായ വഴിക്ക് ഒറ്റ പൈസ പോലും വാങ്ങിയിട്ടില്ല. അങ്ങനെ വെള്ളാപ്പള്ളി പറഞ്ഞാൽ പണം തിരികെ നൽകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

എൽഡിഎഫിനോ ഏതെങ്കിലും പാർട്ടിക്കോ മാർക്കിടാൻ ഞങ്ങൾ വെള്ളാപ്പള്ളിയെ ഏൽപ്പിച്ചിട്ടില്ല. വെള്ളാപ്പള്ളിയ കാറിൽ കയറ്റിയതിൽ മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടാണ് അദ്ദേഹം പറഞ്ഞത്. 

എന്റെ നിലപാട് ഞാൻ പറയും. അതിലെ ശരി ജനങ്ങൾ തീരുമാനിക്കട്ടെയെന്നും ബിനോയ് വിശ്വം പറഞ്ഞു. മാധ്യമപ്രവർത്തകനെ തീവ്രവാദി എന്ന് വിളിച്ചതിലൂടെ ഒരാൾ വലുതാകുമോ ചെറുതാകുമോ എന്ന് ജനങ്ങൾക്ക് മനസിലാക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

Advertisment