ഫുട്ബോൾ കളിക്കാനെത്തിയ ഒൻപതുവയസുകാരനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി. പ്രതി പൊലീസ് കസ്റ്റഡിയിൽ

ഫുട്ബോൾ മൈതാനത്തുനിന്ന് ഗോകുൽ കൂട്ടിക്കൊണ്ടു പോയതായി കുട്ടിയുടെ സഹോദരനും പൊലീസിന് മൊഴിനൽകിയിട്ടുണ്ട്.

New Update
img(208)

തിരുവനന്തപുരം: തിരുവനന്തപുരം പൊത്തൻകോട് ഫുട്ബോൾ കളിക്കാനെത്തിയ ഒൻപതുവയസുകാരനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ യുവാവ് പൊലീസ് കസ്റ്റഡിയിൽ. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. 

Advertisment

അണ്ടൂർക്കോണം പണിമൂല സ്വദേശിയായ ഗോകുലി(33)നെയാണ് പൊത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർച്ചയായി കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ഇക്കാര്യം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ‌


കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധയിൽപ്പെട്ട രക്ഷാകർത്താക്കൾ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.


ഫുട്ബോൾ മൈതാനത്തുനിന്ന് ഗോകുൽ കൂട്ടിക്കൊണ്ടു പോയതായി കുട്ടിയുടെ സഹോദരനും പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. പോക്സോ കേസ് ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisment