ബിജെപി ജയിക്കാന്‍ കാരണം കോണ്‍ഗ്രസിനുള്ളിലെ പോരായ്മകള്‍ തന്നെ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തന്നെ പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ പാര്‍ട്ടിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചെന്നും സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനനം വോട്ട് ചെയതത് ബിജെപിക്ക് ആയിപ്പോയി. വിമർശനവുമായി ശശി തരൂർ രം​ഗത്ത്

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചെന്നും സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനനം വോട്ട് ചെയതത് ബിജെപിക്ക് ആയിപ്പോയെന്നും തരൂര്‍ പറഞ്ഞു. 

New Update
sasi tharoor

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ ബിജെപി വിജയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ പറയാന്‍ ഉണ്ടെന്ന് ശശി തരൂര്‍ എംപി. ബിജെപി ജയിക്കാന്‍ കാരണം കോണ്‍ഗ്രസിനുള്ളിലെ പോരായ്മകള്‍ തന്നെയാണെന്നാണ് ശശി തരൂരിന്റെ ഏറ്റുപറച്ചില്‍. 

Advertisment

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തന്നെ പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ പാര്‍ട്ടിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നഗരമേഖലയില്‍ ബിജെപിക്ക് ഭൂരിപക്ഷമുണ്ടായിരുന്നു. 


അന്ന് തന്നെ ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചെന്നും സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനനം വോട്ട് ചെയതത് ബിജെപിക്ക് ആയിപ്പോയെന്നും തരൂര്‍ പറഞ്ഞു. 


നഗരത്തിലെ ബിജെപി വളര്‍ച്ചയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും കോണ്‍ഗ്രസ് അവഗണിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ തന്നെ പോരായ്മ ചൂണ്ടിക്കാട്ടിയിരുന്നു. 

പാര്‍ട്ടിയുടെ പോരായ്മകളും പറഞ്ഞതാണ്. കോണ്‍ഗ്രസ്സിനുള്ളിലെ തര്‍ക്കങ്ങളും ബിജെപിക്ക് അനുകൂലമായി. താന്‍ എല്ലായിടത്തും സജീവമായി പ്രചരണത്തിന് ഇറങ്ങിയിരുന്നെന്നും പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറയുമെന്നും ശശി തരൂര്‍ പറഞ്ഞു.

Advertisment