2051ഓടെ കേരളത്തിൽ ആയുര്‍ദൈര്‍ഘ്യം 10 വയസ്സ്‌ കൂടുമെന്ന് പഠനം. പുരുഷന്മാരുടേത്‌ 70ല്‍നിന്ന് 80- വയസ്സും സ്ത്രീകളുടേത് 75.9ല്‍നിന്ന് 85.7ഉം ആകുമെന്ന് കണ്ടെത്തൽ

വയോജനങ്ങളുടെ തോത് ഉയരുന്നത്, സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയും മികച്ച ചികിത്സാലഭ്യതയും കൊണ്ടാണെന്നും ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്മെന്റിന്റെ പഠനം ചൂണ്ടിക്കാട്ടുന്നു.

New Update
img(213)

തിരുവനന്തപുരം: 2051ഓടെ കേരളത്തിൽ ആയുര്‍ദൈര്‍ഘ്യം 10 വയസ്സ്‌ കൂടുമെന്ന് പഠനം. പുരുഷന്മാരുടേത്‌ 70ല്‍നിന്ന് 80- വയസ്സും സ്ത്രീകളുടേത് 75.9ല്‍നിന്ന് 85.7ഉം ആകുമെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് ഏറ്റവും ഉയർന്ന ആയുര്‍ദൈര്‍ഘ്യം കേരളത്തിലാണ്.

Advertisment

സംസ്ഥാനം ആരോഗ്യമേഖലയിൽ മികവ് തുടരുന്നുവെന്നതാണ് ഇതിൽനിന്ന്‌ വ്യക്തമാകുന്നത്. വയോജനങ്ങളുടെ തോത് ഉയരുന്നത്, സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയും മികച്ച ചികിത്സാലഭ്യതയും കൊണ്ടാണെന്നും ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്മെന്റിന്റെ പഠനം ചൂണ്ടിക്കാട്ടുന്നു.


വികസിതരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിൽ ആരോഗ്യച്ചെലവും കുറവാണ്. 


മികച്ച ചികിത്സാസൗകര്യം, വിവിധ ആരോഗ്യ സ്കീമുകള്‍ എന്നിവയെല്ലാം പ്രധാന ഘടകമായിട്ടുണ്ട്. 2041ൽ ജനസംഖ്യ 3.65 കോടിയാകുമെന്നും പഠനം വ്യക്തമാക്കുന്നു. ആരോഗ്യമേഖലയിലുണ്ടായ മികവിന് പ്രധാന കാരണം ഉയർന്ന സ്ത്രീസാക്ഷരതയാണെന്നും പഠനത്തില്‍ പരാമര്‍ശമുണ്ട്. 

Advertisment