/sathyam/media/media_files/2025/11/08/sir-2025-11-08-08-14-32.jpg)
തിരുവനന്തപുരം: എസ്‌ഐആറില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന്. കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷമുള്ള രണ്ടാമത്തെ അവലോകന യോഗമാണ് ഇന്ന് ചേരുക. രാവിലെ 11ന് തിരുവനന്തപുരത്താണ് യോഗം.
ഹിയറിങ്ങിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതായി കഴിഞ്ഞ യോഗത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിരുന്നു.
ഇതിന്റെ പുരോഗതി ഇന്നത്തെ യോഗത്തില്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരിക്കും. ഹിയറിങ് നടപടിയുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകള്‍ രാഷ്ട്രീയപാര്‍ട്ടികളും ഉന്നയിക്കും.
അതേസമയം, കരട് പട്ടികകള്‍ക്കുമേല്‍ തിരുത്തലുകളും ആക്ഷേപങ്ങളും സ്വീകരിക്കുന്ന നടപടി പുരോഗമിക്കുകയാണ്.
ഇതുവരെ 96,785 പുതിയ വോട്ടര്‍മാരായുള്ള അപേക്ഷകളാണ് ഫോം ആറ് വഴി ലഭിച്ചത്. പ്രവാസി വോട്ടര്‍മാരായി 24,772 അപേക്ഷകളും പേര് ഒഴിവാക്കുന്നതിനായി 444 അപേക്ഷകളും ലഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us