/sathyam/media/media_files/2026/01/04/cm-identitycard-2026-01-04-10-29-57.jpg)
തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള നേറ്റിവിറ്റി കാർഡ് പുറത്തിറക്കാനുള്ള ആദ്യപടിയായി ഇതിന് നിയമസാധുത നൽകുന്ന ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാർ സർക്കാർ തിരക്കിട്ട നീക്കമാരംഭിച്ചു.
ബില്ലിന്റെ കരട് തയ്യാറാക്കാൻ ലാൻഡ് റവന്യൂ കമ്മിഷണർ റവന്യൂ മാന്വൽ സെല്ലിനെയും ലോ ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ബില്ലവതരണം നടക്കുമെങ്കിലും ഗവർണറുടെ അനുമതി ലഭിക്കാതെ ഇത് നിയമമാക്കാൻ കഴിയുമെന്ന് സംസ്ഥാന സർക്കാരിന് ഉറപ്പില്ല.
സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും മറ്റ് സാമൂഹിക ആവശ്യങ്ങൾക്കും നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഉപയോഗിക്കാവുന്ന ആധികാരിക രേഖ എന്ന നിലയ്ക്കാണ് കാർഡ് തയ്യാറാക്കുന്നത്.
വസ്തു സംബന്ധമായ കാര്യങ്ങൾക്ക് റവന്യൂ വകുപ്പ് പ്രഖ്യാപിച്ച റവന്യൂകാർഡിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതുപോലുള്ള ചിപ്പും ഹോളോ ഗ്രാമും നേറ്റിവിറ്റി കാർഡിലും ഉൾപ്പെടുത്തുന്നതും പരിഗണനയിലാണ്.
ജന്മംകൊണ്ട് കേരളീയരായ എല്ലാവർക്കും നേറ്റിവിറ്റി കാർഡിന് അർഹതയുണ്ടായിരിക്കും. ഫോട്ടോ പതിച്ച കാർഡിലൂടെ ഗുണഭോക്താവിന്റെ ജനനം, സ്ഥിരം മേൽവിലാസം എന്നിവ സർക്കാർ സ്ഥിരീകരിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതത്വം പൗരന്മാർക്ക് ഉറപ്പ് നൽകാനാവുമെന്നാണ് കാർഡിന്റെ പ്രയോജനങ്ങൾ ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പ് സെക്രട്ടറി എം.ജി.രാജമാണിക്കം ഡിസംബർ 27 ന് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നത്.
സർക്കാർ സേവനങ്ങൾക്ക് ഗുണഭോക്തൃ തിരിച്ചറിയൽ രേഖയായി കാർഡ് ഉപയോഗിക്കാം. പല ആവശ്യങ്ങളുമായി ബന്ധപ്പെട്ട് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വാങ്ങേണ്ടിവരുന്ന ബുദ്ധിമുട്ട് ഇതുവഴി ഒഴിവാക്കാനാവും.
എന്നാൽ കേന്ദ്ര സർക്കാർ എസ്. ഐ.ആർ നടപടികൾക്ക് തുടക്കമിട്ട സ്ഥിതിക്ക് ഒരു സംസ്ഥാനം മാത്രമായി ഇത്തരത്തിലൊരു കാർഡിറക്കുന്നത് അനുവദിക്കാനാവുമോ എന്ന നിയമപ്രശ്‌നവും നിലനിൽക്കുന്നുണ്ട്.
പൗരത്വം സംബന്ധിച്ച് അന്തിമ അധികാരം കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമായിരിക്കുന്നതിനാൽ തന്നെ ഇത് കോടതിയിലേക്ക് നീങ്ങാനാണ് സാധ്യത.
നേറ്റിവിറ്റി കാർഡിന് പുറമേ ഓരാേ വ്യക്തിയുടെയും ഭൂമി , അതിലെ നിർമ്മാണങ്ങൾ, ബാദ്ധ്യതകൾ , കൈമാറ്റ വിവരങ്ങൾ തുടങ്ങിയവ അറിയാൻ കഴിയുന്നതും റവന്യൂ സംബന്ധമായ എല്ലാ കാര്യങ്ങൾക്കും ഉപയോഗിക്കാനുള്ളതുമായ റവന്യൂ കാർഡ് തയ്യാറാക്കാനുള്ള നടപടികൾക്കും റവന്യൂ വകുപ്പ് തുടക്കമിട്ടു കഴിഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us