നിയമസഭ തെരഞ്ഞെടുപ്പിൽ യുവാക്കളെ പരിഗണിക്കുന്നു എന്നതിനർത്ഥം മുതിർന്ന ആളുകളെ മാറ്റി നിർത്തുന്നു എന്നല്ല; ചെന്നിത്തല

വയനാട്ടിൽ നടക്കുന്ന നേതൃ ക്യാംപിൽ നിയമസഭാതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ചയാകും.

New Update
chennithala

 തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തെ ചൊല്ലി കോൺഗ്രസിലുയരുന്ന പ്രായ വിവാദത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. 

Advertisment

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിൽ യുഡിഎഫ് പരിഗണിക്കുന്നത് വിജയസാധ്യതയാണെന്ന് ചെന്നിത്തല മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. 

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 53 ശതമാനം യുവാക്കളെയും സ്ത്രീകളെയും പാർട്ടി സ്ഥാനാർത്ഥിത്വത്തിലേക്ക് പരിഗണിച്ചിരുന്നു. യുവാക്കളെ പരിഗണിക്കുന്നു എന്നതിനർത്ഥം മുതിർന്ന ആളുകളെ മാറ്റി നിർത്തുന്നു എന്നല്ല. 

വിജയ സാധ്യതയാണ് യുഡിഎഫ് പരിഗണിക്കുന്നത്. വയനാട്ടിൽ നടക്കുന്ന നേതൃ ക്യാംപിൽ നിയമസഭാതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ചയാകും. ലീഗ് അടക്കമുള്ള കക്ഷികളുമായി ക്യാംപിന് ശേഷം സീറ്റ് വിഭജനം സംബന്ധിച്ച് ചർച്ച നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Advertisment