കേസിൽ സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാർശ. ഭവന പദ്ധതിയുടെ പേരിൽ അനധികൃതമായി പണപ്പിരിവ് നടത്തിയെന്ന് പരാതി

സര്‍ക്കാറിന്‍റെ നീക്കം വെറും പടക്കമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

New Update
1001535275

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ലക്ഷ്യമിട്ട് സർക്കാർ.

പുനർജനി കേസിൽ സിബി ഐ അന്വേഷണത്തിന് വിജിലൻസിന്റെ ശിപാർശ ചെയ്തു. 

വിദേശ ഫണ്ട് പിരിച്ചതിൽ ക്രമക്കേടുണ്ടെന്നാണ് വിജിലൻസ് വിലയിരുത്തൽ. 

പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ടാണ് വി.ഡി സതീശനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

Advertisment

2018 ലെ പ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ വി.ഡി സതീശന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടന്നിരുന്നു.

ഭവന പദ്ധതിയുടെ പേരിൽ അനധികൃതമായി പണപ്പിരിവ് നടത്തിയെന്നാണ് പരാതി.

വിജിലന്‍സ് അന്വേഷണത്തിലാണ് സിബിഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്യുന്നത്. കൂടാതെ നിയമസഭാ ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നും ചട്ടം 41 പ്രകാരം നിയമസഭാ സ്പീക്കര്‍ക്ക് നടപടിയെടുക്കാമെന്നും ശിപാര്‍ശയിലുണ്ട്.

നിയമസഭാ കാലാവധി പൂര്‍ത്തിയാകാനിരിക്കെ പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ടാണ് സര്‍ക്കാറിന്‍റെ നീക്കമെന്നാണ് ഉയരുന്ന വിമര്‍ശനം.

 സതീശനെതിരായ വിജിലൻസ് നീക്കം തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു.

ജനങ്ങൾ ഇതിനെതിരെ കൂടി പ്രതികരിക്കും. യുഡിഎഫ് കൂടുതൽ ശക്തിയോടെ മുന്നോട്ട് പോകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

സര്‍ക്കാറിന്‍റെ നീക്കം വെറും പടക്കമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

ഇപ്പോള്‍ നടക്കുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും യുഡിഎഫിന് ഒരു ആശങ്കയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment