New Update
/sathyam/media/media_files/2025/01/11/GuCeyUgumjHCQu0ta1lG.jpg)
വർക്കല: തിരുവനന്തപുരം പാപനാശത്ത് രണ്ട് ഓട്ടോ തൊഴിലാളികൾക്ക് കുത്തേറ്റു. ആൽത്തറമൂട് ജങ്‌ഷനിൽ ഓട്ടോ ഓടിക്കുന്ന സന്ദീപ്, സുരേഷ് എന്നിവർക്കാണ് കുത്തേറ്റത്.
Advertisment
സുരേഷിന്റെ നെഞ്ചിലും സന്ദീപിന്റെ മുതുകിലുമാണ് പരിക്ക്. ഇരുവരെയും വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വക്കം സ്വദേശിയായ സുരേഷാണ് അക്രമി. യുകെയിൽ താമസക്കാരനായ ഇദ്ദേഹം ഞായർ പകൽ 3.30ഓടെ പാപനാശം ആൽത്തറമൂട് ജങ്‌ഷനിൽ എത്തുകയും ഓട്ടോ തൊഴിലാളികളുമായി വാക്കേറ്റം നടത്തുകയുമായിരുന്നു.
സന്ദീപിനെ മർദിക്കുന്നത് കണ്ട ഓട്ടോ തൊഴിലാളി സുരേഷ് പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ നെഞ്ചിൽ കുത്തേൽക്കുകയായിരുന്നു. നാട്ടുകാർ വർക്കല പൊലീസിൽ അറിയിച്ചു. ടൂറിസം പൊലീസും വർക്കല പൊലീസുമെത്തി പ്രതിയെ കീഴ്പ്പെടുത്തി. പ്രതി പൊലീസ് കസ്റ്റഡിയിൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us