ടി.പി.മാധവന്‍ അവാര്‍ഡ് നടൻ മധുവിനും ജഗതി ശ്രീകുമാറിനും സമ്മാനിക്കും. അവാർഡിനർഹരായത് മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച്

25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് ജനുവരി 4ന് രാവിലെ 10 മണിക്ക് ജഗതിയുടെ വസതിയിലും 6ന് ഉച്ചക്ക് 3 മണിക്ക് മധുവിന്റെ ഭവനത്തിലും ഗാന്ധിഭവന്‍ ഭാരവാഹികള്‍ നേരിട്ടെത്തി സമ്മാനിക്കും.

New Update
img(223)

തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര നടനും ഗാന്ധിഭവന്‍ കുടുംബാംഗവുമായിരുന്ന ടി.പി.മാധവന്റെ പേരില്‍ ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തിയ ടി.പി. മാധവന്‍ അവാര്‍ഡ് ചലച്ചിത്ര ലോകത്തെ അതുല്യപ്രതിഭകളായ മധുവിനും ജഗതി ശ്രീകുമാറിനും സമ്മാനിക്കുമെന്ന് ഗാന്ധിഭവന്‍ മാനേജിങ് ട്രസ്റ്റി പുനലൂര്‍ സോമരാജന്‍ അറിയിച്ചു. 

Advertisment

മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ്  മധുവിനും ജഗതി ശ്രീകുമാറിനും ഈ പുരസ്‌കാരം നല്‍കുന്നത്.

 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് ജനുവരി 4ന്  രാവിലെ 10 മണിക്ക് ജഗതിയുടെ വസതിയിലും 6ന് ഉച്ചക്ക് 3 മണിക്ക് മധുവിന്റെ ഭവനത്തിലും ഗാന്ധിഭവന്‍ ഭാരവാഹികള്‍ നേരിട്ടെത്തി സമ്മാനിക്കും.

അറുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച ടി.പി. മാധവന്‍ പത്ത് വര്‍ഷക്കാലം ചലച്ചിത്ര താരസംഘടനയായ അമ്മയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു. 

വളരെ അവശനിലയില്‍ ഗാന്ധിഭവനിലെത്തിയ അദ്ദേഹം പിന്നീട് ആരോഗ്യം വീണ്ടെടുക്കുകയും തുടര്‍ന്ന്  ചില സീരിയലുകളിലും സിനിമകളിലും അഭിനയിക്കുകയും ചെയ്തു. 

പിന്നീട് മറവിരോഗം ബാധിക്കുകയായിരുന്നു. തുടര്‍ന്ന് വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍മൂലം 2024 ല്‍ മരണപ്പെടുകയായിരുന്നു.

Advertisment