/sathyam/media/media_files/2025/12/26/bjp-thiruvananthapuram-corporation-jpg-2025-12-26-08-56-34.webp)
തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയിൽ കൗൺസിലറായ മുൻ ഡിജിപി ആർ. ശ്രീലേഖ വി.കെ പ്രശാന്ത് എം.എൽ.എ കോർപ്പറേഷൻ കെട്ടിടത്തിലെ എം.എൽ .എ ഓഫീസിൻ്റെ വിവരങ്ങൾ പുറത്ത് വിട്ടതോടെ നഗരസഭയിലെ വാടക കൊള്ള ചർച്ചയായി.
വാടക കൊള്ളയിൽ നിന്ന് വാടക കുടിശ്ശികയിലേക്ക് വിഷയം എത്തുമ്പോഴും സി പി എം പ്രതിരോധത്തിലാണ്. പതിറ്റാണ്ടുകളായി സി പി എം അധികാരം കയ്യാളിയപ്പോൾ നൽകിയ കെട്ടിടങ്ങൾ , കരാറുകൾ ഇതൊക്കെ പാർട്ടിയുടെ വേണ്ടപ്പെട്ടവർക്കായിരുന്നു.
ഇങ്ങനെ പാർട്ടിയുടെ വേണ്ടപ്പെട്ടവർ വരുത്തിയ വാടക കുടിശ്ശികയൊക്കെ ഇനി തിരിച്ചടയ്ക്കേണ്ടി വരും എന്നതാണ് യാഥാർത്ഥ്യം .
ഇക്കാര്യത്തിൽ കർശന നിലപാട് സ്വീകരിക്കാനാണ് ബി ജെ പി ഭരണ സമിതിയുടെ തീരുമാനം .
കരാർ ലംഘനം , ബിനാമി കരാറുകൾ എന്നിവയിലൊക്കെ പുതിയ ഭരണ സമിതി പിടിമുറുക്കുമ്പോൾ അത് സി പി എമ്മിൻ്റെ വേണ്ടപ്പെട്ടവരെ പ്രതിസന്ധിയിലാക്കും .
പാർട്ടിയും പാർട്ടിയുടെ വേണ്ടപ്പെട്ടവരും തിരുവനന്തപുരം നഗരസഭയിൽ സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക് നിങ്ങുന്നു എന്നത് സി പി എം ജില്ലാ കമ്മിറ്റിയെ ആശങ്കയിലാക്കിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us