/sathyam/media/media_files/2026/01/05/1001537317-2026-01-05-10-12-29.webp)
തിരുവനന്തപുരം : ശിവഗിരി മഠം സ്ഥിതി ചെയ്യുന്ന വർക്കല സീറ്റ് ബി ജെ പി ക്ക് വിട്ട് നൽകാൻ ബിഡിജെഎസ്സിന് താല്പര്യമില്ല .
ബി ജെ പി യുടെ മുതിർന്ന നേതാക്കൾക്ക് വേണ്ടി സീറ്റ് ആവശ്യപ്പെട്ടാൽ വിട്ട് നൽകേണ്ടി വരും.
ഈ സാഹചര്യത്തിലാണ് ബിഡിജെഎസ് മറു തന്ത്രം മെനയുന്നത്.
വർക്കലയിൽ ബി ജെ പി സംവിധാനം ഒറ്റക്കെട്ടായി നിന്നാൽ വൻ മുന്നേറ്റം സാധ്യമാകുമെന്ന് ബി ഡി ജെ എസിനറിയാം .
എന്നാൽ പാർട്ടിയുടെ പ്രാദേശിക നേതാക്കൾ സ്ഥാനാർത്ഥികളായാൽ ബി ജെ പി സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കില്ല എന്ന് കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളുടേയും അനുഭവത്തിൽ ബിഡിജെഎസ്സിന് ഉറപ്പുണ്ട്.
ഈ സാഹചര്യത്തിലാണ് തുഷാർ വെള്ളാപ്പള്ളിയെ രംഗത്ത് ഇറക്കാൻ ബിഡിജെഎസ് നീക്കം നടത്തുന്നത്.
തുഷാർ മത്സരിച്ചാൽ ബി ജെ പി സംവിധാനം രംഗത്തിറങ്ങുമെന്നും ആർ.എസ്.എസിൻ്റെ പിന്തുണ ഉണ്ടാകുമെന്നും ബിഡിജെഎസ് കണക്ക് കൂട്ടുന്നു.
എന്നാൽ ഇക്കാര്യത്തിൽ എൻഡിഎ നേതൃയോഗത്തിന് ശേഷമാകും തീരുമാനമെടുക്കുക .
അമിത് ഷായുടെ സന്ദർശനത്തോട് അനുബന്ധിച്ച് ചേരുന്ന എൻ.ഡി.എ യോഗത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കങ്ങൾ ചർച്ചയാകും.
ഉഭയകക്ഷി ചർച്ചകളിൽ വർക്കല സീറ്റ് സംബന്ധിച്ച കാര്യങ്ങൾ ഉന്നയിക്കാനാണ് ബിഡിജെഎസ് നീക്കം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us