മന്ത്രി വി. ശിവൻ കുട്ടിയല്ലാതെ നേമത്ത് മറ്റൊരാളില്ലാതെ സി പി എം. ഇനി മത്സരിക്കാനില്ലെന്ന് പറയുമ്പോഴും പാർട്ടി തീരുമാനം അനുസരിക്കുമെന്ന് വി. ശിവൻകുട്ടി.രാജീവ് ചന്ദ്രശേഖറിനെ കളത്തിലിറക്കി നേമം തിരിച്ച് പിടിക്കാൻ ബിജെപി

നേമം തിരിച്ച് പിടിക്കാൻ ബി ജെ പി യും നിലനിർത്താൻ സി പി ഐ എമ്മും വാശിയോടെ രംഗത്തിറങ്ങുമ്പോൾ തീ പാറുന്ന പോരാട്ടം നടക്കുമെന്ന് ഉറപ്പാണ്

New Update
1001537460

തിരുവനന്തപുരം : ബിജെപിയിൽ നിന്ന് നേമം നിയമസഭാ സീറ്റ് പിടിച്ചെടുത്ത് ബി ജെ പി യുടെ അക്കൗണ്ട് പൂട്ടിച്ച നേതാവാണ് വി. ശിവൻ കുട്ടി .

Advertisment

 ജനകീയനായ ശിവൻ കുട്ടി അല്ലാതെ നേമത്ത് മത്സരിക്കാൻ സി പി എമ്മിന് മറ്റൊരാളില്ല എന്നതാണ് യാഥാർത്ഥ്യം .

 മറ്റ് മണ്ഡലങ്ങളിൽ നിരവധി പേരെ പരിഗണിക്കുന്ന സി പി ഐ എം നേമത്ത് വി. ശിവൻകുട്ടി എന്ന ഒറ്റ പേരിൽ നിൽക്കുകയാണ്.

നേമത്ത് സ്ഥാനാർത്ഥിയാകുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ച സാഹചര്യത്തിൽ തീ പാറുന്ന മത്സരം തന്നെ നടക്കുമെന്ന് ഉറപ്പാണ്. എന്നാൽ ഇനി മത്സരിക്കാനില്ല എന്ന നിലപാടാണ് വി.ശിവൻകുട്ടിയുടേത് .

 മത്സരിക്കാനില്ല എന്ന് പറയുമ്പോഴും പാർട്ടി തീരുമാനം അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

നേമം തിരിച്ച് പിടിക്കാൻ ബി ജെ പി യും നിലനിർത്താൻ സി പി ഐ എമ്മും വാശിയോടെ രംഗത്തിറങ്ങുമ്പോൾ തീ പാറുന്ന പോരാട്ടം നടക്കുമെന്ന് ഉറപ്പാണ്

Advertisment