സ്വർണ്ണം ചെമ്പാക്കിയപോലെ കേരള സർവ്വകലാശാല ഫണ്ട്‌ ഡോളറാക്കി മാറ്റി. 20000 ഇന്ത്യൻ രൂപയ്ക്ക് പകരം ഇരുപതിനായിരം യുഎസ് ഡോളർ വിദേശ ബാങ്കിന് കൈമാറി. ഡോളർ തട്ടിപ്പ്‌ നടന്നത് സർവ്വകലാശാലയുടെ ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രത്തിൽ. ഡോളർ തട്ടിപ്പ് അന്വേഷണം വിജിലൻസിന് കൈമാറണമെന്ന് ഗവർണർക്ക് പരാതി

യൂണിവേഴ്സിറ്റിയുടെ അനുമതി കൂടാതെ ഒരു വിദേശ പൗരന് തുക കൈമാറിയത് ഗുരുതരമായ കൃത്യവിലോപമാണെന്ന് ചൂണ്ടി കാണിക്കപെടുന്നു.

New Update
1001537548

തിരുവനന്തപുരം: ശബരിമലയിൽ സ്വർണ്ണം ചെമ്പായതിന് സമാനമായി ഇരുപതിനായിരം രൂപയ്ക്ക് പകരം ഇരുപതിനായിരം ഡോളർ വിദേശ ബാങ്കിന് കൈമാറിയ തട്ടിപ്പ് മൂന്നുവർഷമായിട്ടും മൂടിവെച്ച് കേരള സർവകലാശാല.

Advertisment

ഗവേഷണ ബിരുദമോ ഗവേഷണ പ്രസിദ്ധീകരണങ്ങളോയില്ലാത്ത വിദേശിയായ ഒരു ജേർണലിസ്റ്റ് കേരള സർവ്വകലാശാല ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രത്തിൽ ഓൺലൈൻ വഴി പ്രഭാഷണം നടത്തിയതിനുള്ള വേതനമായി നിശ്ചയിച്ചിരുന്ന ഇരുപതിനായിരം രൂപയ്ക്ക് പകരം ഇരുപതിനായിരം ഡോളർ നൽകിയതായി കണ്ടെത്തി.

230 യു.എസ്‌. ഡോളറിനുള്ള ഇരുപതിനായിരം രൂപയ്ക്ക് പകരം ഇരുപതിനായിരം ഡോളറാണ് അമേരിക്കൻ ബാങ്ക് വഴി പ്രഭാഷകന് നൽകാൻ ഒരു വിദേശ കോൺസൾട്ടന്റിന് കൈമാറിയത്.

ഇത് ഏകദേശം 17 ലക്ഷം ഇന്ത്യൻ രൂപ യാണ്. സർവ്വകലാശാലയുടെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസ്സർ കൂടിയായ ഡോ.ആർ. ഗിരീഷ്കു മാറിനെയാണ് ലാറ്റിൻ അമേരിക്കൻ പഠനകേന്ദ്രത്തിന്റെ ഡയറക്ടറായി യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് നിയമിച്ചിട്ടുള്ളത്. 

ലാറ്റിൻ അമേരിക്കയെ കുറിച്ച് പഠനം നടത്തുന്ന സെന്ററിന് അനുവദിച്ച ഫണ്ടിൽ നിന്നും ഭീമമായ ഈ തുക യുഎസ് പൗരനായ ഒരു കൺസൾട്ടന്റിന് കൈമാറിയതായാണ് കണ്ടെത്തിയിരിക്കുന്നത്.

ഓൺലൈനായി പ്രഭാഷണം നടത്തിയ വ്യക്തിയുടെ പേരിൽ മാത്രം നൽകേണ്ട തുക ഒരു കൺസൾട്ടന്റിനു കൈമാറിയതിൽ ദുരൂഹതയുള്ളതായും ആരോപണമുണ്ട്.

അത് യൂണിവേഴ്സിറ്റി ചട്ടങ്ങൾക്ക് വിരുദ്ധമാണ്.യൂണിവേഴ്സിറ്റി അക്കൗണ്ട് സൂക്ഷിച്ചിട്ടുള്ള എസ്ബിഐ കാര്യവട്ടം ശാഖ മാനേജർ ടെക്നോപാർക്കിലെ ബാങ്കിന്റെ തേജസ്വിനി ബ്രാഞ്ച് മുഖേനയാണ് ബാങ്ക് ഓഫ് അമേരിക്ക വഴി കൺസൾട്ടന്റിന് 20000 ഡോളർ, അതായത് ഏകദേശം 17 ലക്ഷം ഇന്ത്യൻ രൂപ. കൈമാറിയത്.

ഭീമമായ തുക സർവ്വകലാശാലയ്ക്ക് നഷ്ടപ്പെട്ടത് സെന്റർ ഡയറക്ടർ ഗിരീഷ് കുമാർ സർവ്വകലാശാലയെ യഥാസമയം അറിയിക്കാതെ വിദ്യാർഥികളുടെ പഠന കൈമാറ്റത്തിന്റെ മറവിൽ ബ്രസീൽ സന്ദർശിക്കവേ രൂപ കൈപ്പറ്റിയ കൺസൾട്ടന്റിനെ നേരിൽ കണ്ട് തുക മടക്കി അയപ്പിച്ചുവെന്ന് അവകാശപെടുന്നുവെങ്കിലും രണ്ടുവർഷം കഴിഞ്ഞിട്ടും തുക സർവ്വകലാശാല ഫണ്ടിൽ തിരികെ ലഭിച്ചിട്ടില്ല.

 മാത്രമല്ല പ്രഭാഷണത്തിന് നൽകേണ്ട ഇരുപതിനായിരം രൂപ അദ്ദേഹം നേരിട്ട് കൈമാറിയതായും സർവകലാശാലയെ അറിയിച്ചിരിക്കുകയാണ്.

 യൂണിവേഴ്സിറ്റിയുടെ അനുമതി കൂടാതെ ഒരു വിദേശ പൗരന് തുക കൈമാറിയത് ഗുരുതരമായ കൃത്യവിലോപമാണെന്ന് ചൂണ്ടി കാണിക്കപെടുന്നു.

സർവ്വകലാശാല രജിസ്ട്രാറെ ഒഴിവാക്കി ഡയറക്ടർ തന്നെ ബാങ്ക് ഓംബുഡ്സ്മാന് നേരിട്ട് പരാതി നൽകിയിട്ടും മേൽ നടപടികൾ ഉണ്ടായില്ലെന്നാണ് ഡയറക്ടർ സർവകലാശാലയെ അറിയിച്ചിരിക്കുന്നത്.

ഇതേ കുറിച്ച് അന്വേഷണം നടത്തിയ സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ: മുരളീധരൻ പിള്ള, ജെ. എസ്‌. ഷിജുഖാൻ, ഡോ: എസ്. നസീബ് എന്നിവരടങ്ങുന്ന ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർവ്വകലാശാല തന്നെ നേരിട്ട് തുടർ അന്വേഷണം നടത്താനും ഡയറക്ടർ ഗിരീഷ് കുമാറിനെ മേൽ നടപടികളിൽ നിന്നും ഒഴിവാക്കാനും ശുപാർശ ചെയ്തു.

എന്നാൽ സർവ്വകലാശാലയുടെ 17 ലക്ഷം രൂപ നഷ്ടപ്പെട്ടതിന് ഉത്തരവാദപ്പെട്ടവരെ കണ്ടെത്തി നഷ്ടപെട്ട തുക ഈടാക്കുന്നതിനുള്ള നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും സിൻഡിക്കേറ്റ് ഉപ സമിതിയുടെ ശുപാർശ സ്വീകരിക്കാനാകില്ലെന്നുമാണ് വിസി ഡോ: മോഹനൻ കുന്നുമ്മേലിന്റെ നിലപാട്.

ലക്ഷങ്ങൾ സർവകലാശാല ഫണ്ടിൽ നിന്ന് നഷ്ടപ്പെട്ട കാര്യം മൂന്നുവർഷക്കാലമായി മറച്ചുവച്ചത് ഗുരുതരമായ കൃത്യവിലോപ മാണെന്നും സർവ്വകലാശാലയുടെ ചരിത്രത്തിൽ ഇത് ആദ്യമായാ ണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

 സർവ്വകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ പ്രൊഫസറായി നേരിട്ട് നിയമനം ലഭിച്ച ഡോ: ആർ. ഗിരീഷ്കുമാർ സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗമാണ്. ഭരണ ഘടന അനുശാസി ക്കുന്ന 

സംവരണ നിയമം അവഗണിച്ച് 2020ൽ നടത്തിയ അധ്യാപക നിയമനങ്ങൾ ചോദ്യംചെയ്ത് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള 58 നിയമനങ്ങളിൽ പെട്ടയാളാണ് ഡോക്ടർ ഗിരീഷ് കുമാറും

കേരളവും ലാറ്റിൻ അമേരിക്കയും തമ്മിൽ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌ക്കാരിക വിഷയങ്ങളിൽ സമാനതകളുള്ള പഠനവും ഗവേഷണവും നടത്തുന്നതിന്റെയും കേരളവും ലാറ്റിൻ അമേരിക്കയും തമ്മിലുള്ള ബന്ധം ദൃഢ പ്പെടുത്തുന്നതിന്റെയും ഭാഗമായി കേരള സർവ്വ ർവകലാശാല ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രത്തിന് സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാൽ രണ്ടു കോടി രൂപ പ്രത്യേക പദ്ധതി ഗ്രാന്റ് ആയി 2022-23 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ വകകൊള്ളിച്ചിരുന്നു.

പ്രസ്തുത ഫണ്ടിൽ നിന്ന് നഷ്ടപെട്ട ഭീമമായ തുക വീണ്ടെടുക്കുന്നത് ഗൗരവമായെടുക്കാൻ സിൻഡിക്കേറ്റ് ഉപസമിതി തയ്യാറായില്ല.

കേരള സർവ്വകലാശാല ലാറ്റിൻ അമേരിക്കൻ പഠന സെന്റർ മുഖേന വിദ്യാഭ്യാസ/ സാംസ്‌കാരിക കൈമാറ്റ ഉടമ്പടി പ്രകാരം സംസ്ഥാനത്തെ ഏതാനും വിദ്യർത്ഥികളെ ഉപരിപഠനാർത്ഥo ബ്രസിൽ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിലിലേക്ക് അയച്ചുവെങ്കിലും നമ്മുടെ സർവ്വകലാശാലയിൽ ആരും പ്രവേശനം നേടിയില്ലെന്നത് ശ്രദ്ധേയമാണ്.

കേരള സർവ്വകലാശാലയുടെ ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രത്തിൽ നടന്ന ഡോളർ തട്ടിപ്പിൽ വിജിലസ് അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

Advertisment