തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരം പിടിച്ച ബി ജെ പിക്ക് മുന്നിലെ വെല്ലുവിളി ജീവനക്കാരുടെ രാഷ്ട്രീയം. കോർപ്പറേഷൻ ജീവനക്കാരിൽ നല്ലൊരു പങ്കും ഇടത് അനുകൂല യൂണിയനിലെ അംഗങ്ങൾ.ശുചീകരണ തൊഴിലാളികൾ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ ശക്തമായ യൂണിയൻ്റെ പിൻബലമുള്ളവർ

നയപരമായ തീരുമാനങ്ങൾ ഭരണ സമിതിക്ക് കൈക്കൊള്ളാം എന്നാൽ ഇതിൻ്റെ നടപ്പിലാക്കലിൽ നിർണ്ണായക പങ്ക് വഹിക്കുന്നത് ജീവനക്കാർ തന്നെയാണ്

New Update
thiruvananthapuram corporation

തിരുവനന്തപുരം : സംസ്ഥാനത്ത് സർവ്വീസ് സംഘടനകളിൽ ഏറ്റവും ശക്തിയുള്ളത് ഇടത് അനുകൂല സംഘടനയ്ക്കാണ് .

Advertisment

മുനിസിപ്പൽ കോർപ്പറേഷനുകളുടെ കാര്യം എടുത്താലും ഇടത് അനുകൂല സംഘടന തന്നെയാണ് ശക്തം. 

കോൺഗ്രസ് അനുകൂല സംഘടനയ്ക്കും മോശമല്ലാത്ത അംഗബലമുണ്ട്.

 തിരുവനന്തപുരം കോർപ്പറേഷനിൽ ബി ജെ പി അധികാരം പിടിച്ചതോടെ ജീവനക്കാരുടെ സംഘടനകളുടെ റോളും ചർച്ചയായി മാറുകയാണ്.

മുനിസിപ്പൽ കോർപ്പറേഷനുകളിൽ ഏറ്റവും ദുർബലമായ സംഘടനയാണ് ബി ജെ പി അനുകൂല എൻ.ജി.ഒ സംഘും കോർപ്പറേഷൻ ജീവനക്കാരുടെ ബി.എം.എസ് അനുകൂല സംഘടനകളും.

 നയപരമായ തീരുമാനങ്ങൾ ഭരണ സമിതിക്ക് കൈക്കൊള്ളാം എന്നാൽ ഇതിൻ്റെ നടപ്പിലാക്കലിൽ നിർണ്ണായക പങ്ക് വഹിക്കുന്നത് ജീവനക്കാർ തന്നെയാണ്.

 നികുതി പരിവ് മുതൽ ശുചീകരണം വരെ തൊഴിലാളികളും ജീവനക്കാരും ഭരണ സമിതിയോട് ഒത്ത് പോയില്ല എങ്കിൽ അത് വലിയ പ്രതിസന്ധിക്ക് കാരണമാകും .

 ജനങ്ങൾ വിശ്വസിച്ച് ഏൽപ്പിച്ച അധികാരം ജീവനക്കാരെ കൂടെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് കൊണ്ട് പോകണം .

അതുകൊണ്ട് തന്നെ ജീവനക്കാരുടെ രാഷ്ട്രീയവും യൂണിയൻ ബന്ധവും ഒക്കെ കോർപ്പറേഷൻ്റെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കാൻ പാടില്ല .

 ജീവനക്കാരുടെ സംഘടനാ ബന്ധത്തെ ഭരണപരമായ കാര്യങ്ങളെ ബാധിക്കാത്ത വിധത്തിൽ മുന്നോട്ട് കൊണ്ട് പോകേണ്ടതും വി.വി. രാജേഷ് നയിക്കുന്ന ഭരണ സമിതിയുടെ ഉത്തരവാദിത്തം തന്നെയാണ്.

Advertisment