ബി.ജെ.പിയിൽ ഗ്രൂപ്പ് പോര് കടുക്കുന്നു. മുരളീധര വിഭാഗത്തിനെതിരെ രാജീവ് ചന്ദ്രശേഖർ വിഭാഗത്തിന്റെ കുന്തമുനയായി ശ്രീലേഖ. തന്നെ മേയറാക്കാമെന്ന് പറഞ്ഞ് മത്സരിപ്പിച്ച ശേഷം ഉറപ്പ് പാലിച്ചില്ലെന്ന തുറന്നടി പാർട്ടി ഔദ്യോഗിക വിഭാഗത്തിന് വേണ്ടി. അമിത്ഷായും മോദിയും സംസ്ഥാനത്ത് എത്തും മുമ്പ് നീക്കങ്ങളുമായി രാജീവ് ചന്ദ്രശേഖർ വിഭാഗം. വട്ടിയൂർക്കാവിലേക്കുള്ള കെ.സുരേന്ദ്രന്റെ വരവ് തടയാനുള്ള അണിയറ നീക്കത്തിന്റെ ഭാഗമെന്നും സൂചന ui

തങ്ങളുടെ മേയർ സ്ഥാനാർത്ഥിയായ ആർ. ശ്രീലേഖയെ വെട്ടി വി.വി രാജേഷിനെ കളത്തിലിറക്കാൻ ആർ.എസ്.എസ് സഹായിച്ചതോടെയാണ് രാജീവ് പക്ഷത്തിന് തിരിച്ചടിയേറ്റത്.

New Update
bjp

തിരുവനന്തപുരം : തദ്ദേശ ത്തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ച ബി.ജെ.പിയിൽ പടലപിണക്കവും ഗ്രൂപ്പ് പോരും ശക്തമാകുന്നു.

Advertisment

തന്നെ മേയറാക്കാമെന്ന് പറഞ്ഞ് മത്സരിപ്പിച്ച ശേഷം ഉറപ്പ് പാലിച്ചില്ലെന്ന മുൻ ഡി.ജി.പി കൂടിയായ രശീലേഖയുടെ തുറന്നടി മുരളീധരപക്ഷത്തെ വെട്ടിലാക്കിയിട്ടുണ്ട്.

ശ്രീലേഖയെ മുൻ നിർത്തി ബി.ജെ.പി ഔദ്യോഗിക വിഭാഗം നടത്തുന്ന കരുനീക്കങ്ങളുടെ ഭാഗമായാണ് തുറന്നുപറച്ചിലുണ്ടായതെന്നും മുരളീധരപക്ഷം വിലയിരുത്തുന്നു.

 നിയമസഭാ പ്രചാരണത്തിന് തുടക്കം കുറിയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത് ഷായും എത്തുന്നതിന് മുമ്പ് പാർട്ടിയിൽ പിടിമുറുക്കാൻ രാജീവ് ചന്ദ്രശേഖർ പക്ഷം നീക്കം തുടങ്ങിയെന്നും അനുമാനിക്കപ്പെടുന്നു.

പാർട്ടിയിലെ സ്ഥാനാർത്ഥി നിർണയത്തിന് മുമ്പ് തന്നെ നേമത്ത് താൻ മത്സരിക്കുമെന്ന് നിലവിലെ സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ രാജീവ് ചന്ദ്രശേഖർ മത്സരിക്കുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ കഴക്കൂട്ടം മണ്ഡലത്തിൽ താനാണ് സ്ഥാനാർത്ഥിയെന്ന നിലയിൽ വി.മുരളീധരനും കളം നിറഞ്ഞു.

പാർട്ടി വിജയിക്കാൻ നേരിയ സാധ്യതയുള്ളയിടങ്ങളിൽ പ്രധാന നേതാക്കൾ കളം നിറഞ്ഞതോടെ മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വട്ടിയൂർക്കാവിൽ താൽപര്യം പ്രകടിപ്പിച്ചുവെന്ന വാർത്തയും പുറത്ത് വന്നിരുന്നു. 

ഇതിന് തടയിട്ട് ശ്രീലേഖയെ കളത്തിലിറക്കാനാണ് പാർട്ടി ഔദ്യോഗിക വിഭാഗം നീങ്ങുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ മോദിയും അമിത് ഷായും എത്തുമ്പോൾ പാർട്ടിയിലെ കലുഷിത അന്തരീക്ഷത്തിൽ ഒത്തുതീർപ്പുണ്ടാവുമെന്ന ലക്ഷ്യമാണ് ഔദ്യോഗിക വിഭാഗത്തിനുള്ളത്.

അതുവഴി സുരേന്ദ്രൻ, വി.മുരളീധരൻ എന്നിവരുടെ സ്ഥാനാർത്ഥിത്വത്തിൽ തീരുമാനമെടുപ്പിക്കാനും ഔദ്യോഗിക വിഭാഗം നീക്കമാരംഭിച്ചു.

ബി.ജെ.പിയിലെ പല ്രപമുഖരും കണ്ണുവെച്ച കഴക്കൂട്ടം, നേമം മണ്ഡലങ്ങളിൽ സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികൾ കളം പിടിച്ചത് പാർട്ടിക്കുള്ളിൽ ചർച്ചയായിട്ടുണ്ട്.

കോർ കമ്മിറ്റിയോ മറ്റ് പാർട്ടി ഫോറങ്ങളിലോ ചർച്ച ചെയ്യാതെ മുതിർന്ന നേതാക്കൾ ഇത്തരത്തിൽ അനൗചിത്യപൂർണ്ണമായ നിലപാട് സ്വീകരിച്ചതിൽ ചില മുതിർന്ന നേതാക്കൾക്കടക്കം അതൃപ്തിയുണ്ട്

തദ്ദേശത്തിരഞ്ഞെടുപ്പോടെ മുരളിധരപക്ഷനേതാക്കളായ കെ. സുരേന്ദ്രൻ, വി.മുരളീധരൻ എന്നിവരെ ഒതുക്കാമെന്നായിരുന്നു ഔദ്യോഗിക വിഭാഗത്തിന്റെ കണക്ക് കൂട്ടൽ.

എന്നാൽ തിരുവനന്തപുരത്തെ മേയർ പദവിയടക്കം മുരളീധരപക്ഷത്തിന് അടിയറവെയ്‌ക്കേണ്ടി വന്നതിൽ രാജീവ് ചന്ദ്രശേഖർ പക്ഷം കടുത്ത അതൃപ്തിയിലാണുള്ളത്.

തങ്ങളുടെ മേയർ സ്ഥാനാർത്ഥിയായ ആർ. ശ്രീലേഖയെ വെട്ടി വി.വി രാജേഷിനെ കളത്തിലിറക്കാൻ ആർ.എസ്.എസ് സഹായിച്ചതോടെയാണ് രാജീവ് പക്ഷത്തിന് തിരിച്ചടിയേറ്റത്. 

എന്നാൽ ഇനി നേരിയ വിജയസാധ്യതയുള്ള ഒരു സീറ്റും മുരളീധരപക്ഷത്തിന് നൽകേണ്ടതില്ലെന്ന നിലപാടിലാണ് രാജീവ് ചന്ദ്രശേഖറുള്ളത്.

 അതുകൊണ്ട് തന്നെ വി. മുരളീധരന് കഴക്കൂട്ടവും കെ.സുന്ദ്രേന് വട്ടിയൂർക്കാവും നൽകുന്നതിൽ കടുത്ത അതൃപ്തിയിലാണ് ഔദ്യോഗിക പക്ഷമുള്ളത്.

 വട്ടിയൂർക്കാവിൽ ശ്രീലേഖയും കഴക്കൂട്ടത്ത് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷും നേമത്ത് രാജീവ് ചന്ദ്രശേഖറും മത്സരിക്കണമെന്നതാണ് ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം.

 ഇതിനായി ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനും രാജീവ് ചന്ദ്രശേഖറിനൊപ്പം നിലയുറപ്പിച്ചു കഴിഞ്ഞു.

Advertisment