വിമർശനത്തിന് അധിക്ഷേപമോ മറുപടി'. സി.പി.ഐയെ കടന്നാക്രമിച്ച് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം. ഉത്തരം താങ്ങുന്ന പല്ലിയാണ് സി.പി.ഐയെന്ന് പാലക്കാട് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എസ്.അജയകുമാർ. സി.പി.ഐക്ക് സംസ്ഥാനത്ത് അഞ്ച് ശതമാനം വോട്ട് മാത്രം. നാലാളുള്ളിടത്ത് അഞ്ച് സീറ്റ് ചോദിക്കുന്ന രാഷ്ട്രീയപാർട്ടി. ബിനോയ് വിശ്വം പെരുമാറുന്നത് നാലാംകിട രാഷ്ട്രീയക്കാരനെപ്പോലെ. വിമർശനം സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെന്ന് സൂചന. പിണറായിയെ വിമർശിച്ചാൽ തെരുവിൽ മറുപടിയെന്ന സന്ദേശം നൽകി സി.പി.എം.

സി.പി.എമ്മിന്റെ ഉത്തരവാദപ്പെട്ട ജില്ലാ സെരകട്ടേറിയറ്റ് അംഗത്തിന് സി.പി.ഐയുടെ ജില്ലാ തലത്തിലുള്ള നേതാക്കൾ മറുപടി പറയുമെന്നാണ് കരുതപ്പെടുന്നത്

New Update
1001539901

തിരുവനന്തപുരം : സി.പി.ഐ നേതൃയോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ പ്രവണതകൾക്കെതിരെ ഉയർന്ന വിമർശനത്തിൽ സി.പി.ഐയെയും സംസ്ഥാന സെക്രട്ടറിയെയും അധിക്ഷേപിച്ച് സി.പി.എം.

Advertisment

പാർട്ടി പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റംഗം മുമ്പ് കടുത്ത വി.എസ് പക്ഷക്കാരനുമായിരുന്ന എസ്.അജയകുമാറാണ് സി.പി.ഐക്കും ബിനോയ് വിശ്വത്തിനുമെതിരെ വിമർശനമുന്നയിച്ച് രംഗത്ത് വന്നിട്ടുള്ളത്. 

സി.പി.ഐ ഉത്തരം താങ്ങുന്ന പല്ലിയെ പോലൊയാണെന്നും ബിനോയ് വിശ്വം നാലാംകിട രാഷ്ട്രീയക്കാരനെ പോലെയാണ് പൊരുമാറുന്നതെന്നുമാണ് അധിക്ഷേപ സ്വരത്തിൽ അദ്ദേഹം വിമർശനമുന്നയിക്കുന്നത്.

നാല് സി.പി.ഐഏക്കാരുള്ളത് അഞ്ച് സീറ്റാണ് ഇവർ ചോദിക്കുന്നത്. കേവലം അഞ്ച് ശതമാനം േവാട്ടാണ് ഇവർക്ക് സ്വന്തമായുള്ളത്.

തോറ്റാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം സിപിഎമ്മിനും ജയിച്ചാൽ ക്രെഡിറ്റ് മുഴുവൻ സിപിഐക്കുമാണ് എന്നതാണ് അവരുടെ സമീപനം.

ഒരു മണ്ഡലത്തിലും ഒറ്റയ്ക്ക് നിന്ന് സിപിഐക്ക് ജയിക്കാനാവില്ല.

മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു മന്ത്രിമാരെയും വിമർശിക്കുന്ന സിപിഐയുടെ നിയന്ത്രണത്തിലുള്ള വകുപ്പുകൾ പത്തരമാറ്റ് തങ്കമാണോയെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.

ഒറ്റപ്പാലത്തെ മണ്ണൂരിൽ കഴിഞ്ഞദിവസം നടന്ന പൊതുയോഗത്തിലാണ് സി.പി.ഐയെയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെയും ഇത്തരത്തിൽ അതിര് കടന്ന് ആക്ഷേപിച്ച് അജയകുമാർ രംഗത്ത് വന്നത്.

പി.എം ശ്രീ വിവാദമുണ്ടാക്കിയതും അത് ആളിക്കത്തിച്ചതും സി.പി.ഐ സംസ്ഥാന നേതൃത്വമാണെന്നും അതിന് പിന്നാലെ നടന്ന തദ്ദേശത്തിരഞ്ഞെടുപ്പിൽ തിരിച്ചടിണേയറ്റപ്പോൾ തോൽവിയുടെ ഉത്തരവാദിത്വം മുഖ്യമരന്തി പിണറായി വിജയന്റെയും സി.പി.എമ്മിന്റെയും തോളിൽ കെട്ടിവെയ്ക്കാൻ സി.പി.ഐ സംസ്ഥാന നേതൃതവം ശ്രമിക്കുന്നുവെന്നാണ് സി.പി.എം വിലയിരുത്തൽ.

സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങളിൽ നടന്ന വിമർശനവും പാർട്ടിയുടെ പ്രവർത്തനറിപ്പോർട്ടും മാധ്യമങ്ങൾക്ക് ചോർത്തി നൽകി സി.പി.എമ്മിനെതിരെ കുറ്റപത്രം തയ്യാറാക്കുന്ന സി.പി.ഐക്ക് ചുട്ട മറുപടി നൽകാൻ അജയമോഹൻ നിയോഗിക്കപ്പെട്ടുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. 

ഒറ്റപ്പാലത്ത് നടന്ന പൊതുയോഗത്തിൽ ഇത്തരമൊരു പ്രസംഗം നടത്തണമെങ്കിൽ അത് കാലേക്കൂട്ടി ആലോചിച്ചു തയ്യാറെടുത്തു വന്നുവെന്നാണ് സി.പി.ഐ നേതാക്കൾ കരുതുന്നത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം വെള്ളാപ്പള്ളി നടേശനെ മുഖ്യമരന്തി കാറിൽ കയറ്റിയെന്ന വിവാദത്തിന് സി.പി.ഐ എണ്ണ പകർന്നുവെന്ന വിലയിരുത്തലും സി.പി.എമ്മിനുണ്ട്.

 വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ബിനോയ് വിശ്വത്തിന്റെ പ്രഹരം രാഷ്ട്രീയമായി ഏറ്റത് സി.പി.എമ്മിനായിരുന്നു.

ബിനോയ് വിശ്വത്തിന്റെ നിലപാടിൽ സി.പി.എമ്മിലെ നേതാക്കൾക്ക് കടുത്ത അമർഷമാണുള്ളത്.

ഇതിലുള്ള പാർട്ടിയുടെ രപതികരണമാണ് അജയമോഹനിലൂടെ പുറത്ത് വന്നിട്ടുള്ളത്.

ഒരേ മുന്നണിയിൽ നിൽക്കുന്ന കക്ഷിയെ അവരുടെ രാഷ്ട്രീയ വൈകല്യങ്ങൾ ചൂണ്ടിക്കാട്ടി വിമർശനമുന്നയിക്കുന്നത് അധിക്ഷേപമായാണ് കണക്കാക്കാറുള്ളത്.

 സി.പി.എമ്മിന്റെ ഉത്തരവാദപ്പെട്ട ജില്ലാ സെരകട്ടേറിയറ്റ് അംഗത്തിന് സി.പി.ഐയുടെ ജില്ലാ തലത്തിലുള്ള നേതാക്കൾ മറുപടി പറയുമെന്നാണ് കരുതപ്പെടുന്നത്.

മുന്നണി മര്യാദ പാലിക്കാതെയുള്ള വിമർശനത്തിന് അതേ നാണയത്തിൽ തന്നെ മറുപടി നൽകണമെന്നാണ് പാലക്കാട് ജില്ലാ നേതൃത്വത്തിന്റെ ആവശ്യം.

സ്വകാര്യ കമ്പനിയായ ഒയാസിസ് ഗ്രൂപ്പ് പാലക്കാട് എലപ്പുള്ളിൽ ഡിസ്റ്റിലറി സ്ഥാപിക്കാനുള്ള പദ്ധതിയുമായി വന്നപ്പോൾ കുടിവെള്ള പ്രശ്‌നമുന്നയിച്ച് സി.പി.ഐ സംസ്ഥാന നേതൃത്വം ഡിസ്റ്റിലറി സ്ഥാപിക്കാനാവില്ലെന്ന കർശന നിലപാട് എടുത്തിരുന്നു.

അന്ന് പാലക്കാട് ജില്ലക്കാരൻ കൂടിയായ എക്‌സൈസ് മന്ത്രി എം.ബി രാജേഷ് എം.എൻ സ്മാരകത്തിൽ നേരിട്ട് പോയി ബിനോയ് വിശ്വത്തിനോട് കാര്യങ്ങൾ വിശദീകരിച്ചിട്ടും അദ്ദേഹം വഴങ്ങാൻ തയ്യാറായില്ല.

മുമ്പുള്ള പ്രശ്‌നങ്ങൾ കൂടി ചേർത്ത് സി.പി.ഐക്ക് ചുട്ട മറുപടി എന്ന ലൈനാണ് നിലവിലെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ വിമർശനത്തിൽ നിന്നും വ്യക്തമാവുന്നത്.

 സി.പി.എമ്മിൽ പിണറായി - വി.എസ് വിഭാഗീയത കത്തി നിന്ന കാലത്ത് കടുത്ത വി.എസ് പക്ഷക്കാരനായിരുന്നു അജയമോഹൻ.

വിഭാഗീയത കാലത്ത് എൻ.എൻ കൃഷ്ണദാസിനൊപ്പം ഒതുക്കപ്പെട്ടു പോയ അദ്ദേഹം നിലവിൽ പിണറായിക്കൊപ്പം നിലയുറപ്പുച്ചുവെന്ന സൂചനയാണ് ഇതിൽ നിന്നും പുറത്ത് വരുന്നത്.

Advertisment