New Update
/sathyam/media/media_files/2026/01/07/img177-2026-01-07-00-58-52.jpg)
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട് വാടകക്കെടുത്ത് സ്വന്തം വീടെന്ന വ്യാജേന പണയതട്ടിപ്പില്‍ അമ്മക്കും മകള്‍ക്കുമെതിരെ കേസ്.
Advertisment
തിരുവനന്തപുരം സ്വദേശിയായ ബൈജുവിന്റെ 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കമലേശ്വരം സ്വദേശികളായ ജയലക്ഷ്മി, മകള്‍ ശ്യാമ എന്നിവര്‍ക്കെതിരെയാണ് കേസ്.
ഒഎല്‍എക്‌സ് വഴിയാണ് പാപ്പനംകോട് സ്വദേശിയായ ബൈജു ഇവരില്‍ നിന്ന് വീട് വാങ്ങിയത്.
എന്നാല്‍, പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഈ വസ്തു ഇവരുടെ സ്വന്തമല്ലെന്ന് ഇയാള്‍ തിരിച്ചറിയുന്നത്. കബളിപ്പിക്കപ്പെട്ടതോടെ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും തിരികെ നല്‍കാഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
പ്രതികളെ പിടികൂടി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഇവര്‍ നേരത്തെയും സമാനരീതിയില്‍ മറ്റൊരാളെ കബളിപ്പിച്ചതായി പരാതിക്കാരന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us