/sathyam/media/media_files/8miIk1ucGUZ4v0SvjjZK.jpg)
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 25 ശതമാനം വോട്ടാണ് ബി.ജെ.പി ലക്ഷ്യമിട്ടത്. ലക്ഷ്യത്തിലെത്താനായില്ലെങ്കിലും മികച്ച പ്രകടനമെന്നാണ് ബിജെപി യുടെ അവകാശ വാദം.
ആഭ്യന്തര മന്ത്രി അമിത് ഷാ ജനുവരി പതിനൊന്നിന് തിരുവനന്തപുരത്ത് എത്തുമ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകാനാണ് ബിജെപി ശ്രമം.
അമിത് ഷാ യുടെ സന്ദർശനത്തോട് അനുബന്ധിച്ച് ബി ജെ പി സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രവേശന നിയന്ത്രണമേർപ്പെടുത്തി .
ദേശീയ - സംസ്ഥാന ഭാരവാഹികൾ , സംസ്ഥാന സമിതി അംഗങ്ങൾ , ജില്ലാ കോർ കമ്മിറ്റി അംഗങ്ങൾ , മണ്ഡലം പ്രസിഡൻ്റുമാർ ,തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചവർ എന്നിവർക്കാണ് അമിത് ഷായുടെ പരിപാടിയിൽ പങ്കെടുത്ത് പ്രസംഗം കേൾക്കുന്നതിന് പ്രവേശനമുള്ളൂ.
ബൂത്ത് പ്രസിഡൻ്റ് , പഞ്ചായത്ത് / ഏര്യാ ഭാരവാഹികൾ , മണ്ഡലം ഭാരവാഹികൾ , ജില്ലാ ഭാരവാഹികൾ , മോർച്ച ഭാരവാഹികൾ എന്നിവർക്ക് പരിപാടിയിലേക്ക് പ്രവേശനമില്ല .
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തയ്യാറെടുപ്പ് അമിത് ഷായുടെ സന്ദർശനത്തോടെ ആരംഭിക്കുന്ന ബി ജെ പി ഇതിനോടകം സ്ഥാനാർത്ഥികളെ സംബന്ധിച്ച പ്രാഥമിക ചർച്ചകളിലേക്ക് കടന്നിട്ടുണ്ട് .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us