തിരുവനന്തപുരം കോർപറേഷൻ സ്ഥിരം സമിതി അംഗങ്ങളെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പ് ; ബാലറ്റ് പേപ്പറിൽ ഒപ്പിട്ടില്ല. ബിജെപി കൗൺസിലർ ആർ.ശ്രീലേഖയുടെ വോട്ട് അസാധു

. സിപിഎമ്മിലെ മുതിർന്ന നേതാവ് ആർ.പി.റെജിയുടെ വോട്ടും ഇത്തരത്തിൽ അസാധുവായിട്ടുണ്ട്.

New Update
r sreelekha

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ സ്ഥിരം സമിതി അംഗങ്ങളെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പിൽ ബിജെപി കൗൺസിലർ ആർ.ശ്രീലേഖയുടെ വോട്ട് അസാധുവായി. 

Advertisment

ബാലറ്റ് പേപ്പറിൽ ഒപ്പിടാത്തതിനെ തുടർന്നാണ് ശ്രീലേഖയുടെ വോട്ട് അസാധുവായത്. ക്വാറം തികയാത്തതിനെ തുടർന്ന് ചില സ്ഥിരം സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത ദിവസവും തുടരും. എട്ട് സ്റ്റാന്റിങ് കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടന്നത്.

ശ്രീലേഖ കൂടി അംഗമായ നഗരാസൂത്രണ സ്ഥിരം സമിതിയുടെ തെരഞ്ഞെടുപ്പിലാണ് അവരുടെ വോട്ട് അസാധുവായത്. 

മറ്റ് സ്ഥിരം സമിതികളിലേക്കുള്ള വോട്ടുകൾ കൃത്യമായി ചെയ്തിരുന്നു. സിപിഎമ്മിലെ മുതിർന്ന നേതാവ് ആർ.പി.റെജിയുടെ വോട്ടും ഇത്തരത്തിൽ അസാധുവായിട്ടുണ്ട്.

Advertisment