നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ മൂന്നാം വാരത്തിൽ. ഒരുക്കങ്ങൾ വിലയിരുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. അതിശക്തമായ ത്രികോണ മത്സരത്തിൽ സംഘർഷ സാദ്ധ്യത മുന്നിൽ കണ്ട് കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് പോലീസ്. നിലവിലെ നിയമസഭയുടെ കാലാവധി കഴിയുന്നത് മേയ് 20ന്. തിരഞ്ഞെടുപ്പ് കാലാവധി നിശ്ചയിക്കുക ആഘോഷങ്ങളും അവധികളും പരീക്ഷകളും കലാവസ്ഥയും പരിഗണിച്ച്. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങുമ്പോൾ

ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ചേർന്ന് കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പരിശോധിച്ചു

New Update
election

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് ആദ്യം പുറത്തിറക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രിലിൽ ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. 

Advertisment

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്‌കുമാർ, കമ്മീഷണർമാരായ ഡോ.സുഖ് വിന്ദർ സിംഗ് സന്ധു, ഡോ.വിവേക് ജോഷി എന്നിവർ അടുത്തമാസം കേരളത്തിലെത്തും. 


മെയ് 20നാണ് നിലവിലെ നിയമസഭയുടെ കാലാവധി പൂർത്തിയാകുക. അതിന് മുമ്പ് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കണം. ഏപ്രിലിൽ വിഷുവിന് ശേഷമായിരിക്കും തിരഞ്ഞെടുപ്പ് നടത്തുകയെന്നാണ് സൂചന.


ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ചേർന്ന് കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പരിശോധിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ, ക്രമസമാധാന ചുമതലയുള്ള  എ.ഡി.ജി.പി.വെങ്കിടേഷ് എന്നിവർ പങ്കെടുത്തു. 

കേരളത്തിനൊപ്പം  ആസാം, തമിഴ്നാട്, പുതുച്ചേരി,ബംഗാൾ എന്നിവിടങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

കേരളത്തിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിശക്തമായ ത്രികോണ മത്സരം എല്ലായിടത്തും ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാലാണിത്. 

ഏപ്രിൽ മൂന്നാം വാരം തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയാണ് ആരായുന്നത്. കേന്ദ്ര, സംസ്ഥാനസർക്കാരുകളോട് ആലോചിച്ചും സാഹചര്യങ്ങളും ആഘോഷങ്ങളും അവധികളും പരീക്ഷകളും കലാവസ്ഥയും പരിഗണിച്ചായിരിക്കും തീരുമാനം.

സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്ക്കരണം നടന്നുവരികയാണ്. അതിന്റെ കരട് വോട്ടർപട്ടിക ഡിസംബർ 23നാണ് പ്രസിദ്ധീകരിച്ചത്. പരാതികൾ ജനുവരി 22വരെയാണ് സ്വീകരിക്കുക. ഹിയറിംഗ് ഇന്നലെ തുടങ്ങി. ഫെബ്രുവരി 21നാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുക. 

തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും ഇതിനൊപ്പം നടത്താനാണ് കമ്മിഷൻ തീരുമാനം.

സംസ്ഥാനത്ത് നിലവിൽ 25000ബൂത്തുകളുണ്ട്.അതിന് പുറമെ 5003 ബൂത്തുകൾ പുതുതായി രൂപീകരിച്ചിട്ടുണ്ട്. 

ഇതിലേക്ക് ബി.എൽ.ഒ. മാരെ അടിയന്തിരമായി നിയമിക്കാൻ സംസ്ഥാനസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

വോട്ടർപട്ടിക പരിഷ്ക്കരണം സുഗമമായി തിരഞ്ഞെടുപ്പിന് മുമ്പ് പൂർത്തിയാക്കാൻ എല്ലാ സഹായങ്ങളും സൗകര്യങ്ങളും ഒരുക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിറിക്കിയിട്ടുണ്ട്.

വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള രേഖകൾ യുദ്ധകാലാടിസ്ഥാനത്തിൽ സൗജന്യമായി നൽകും.

എല്ലാ വില്ലേജുകളിലും ഹെൽപ് ഡെഡ്കും വോട്ടർമാരുടെ ഹിയറിംഗിനുള്ള സൗകര്യങ്ങളും ഒരുക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരുന്നതിന് തൊട്ടു മുമ്പ്, ജനുവരി 19 ന് ശബരിമല സ്വർണ്ണ തട്ടിപ്പ് കേസിന്റെ ഇടക്കാല ഉത്തരവ് വരുന്നത് സി.പി.എമ്മിന് വെല്ലുവിളിയാണ്. മൂന്ന് സി.പി.എം പ്രമുഖർ ഇപ്പോൾ അഴിക്കുള്ളിലാണ്. 

മറ്റുചില പ്രമുഖർ ഒന്നിലധികം തവണ ചോദ്യം ചെയ്യലിന് വിധേയരായി. ഇനി ആരൊക്കെയാവും അന്വേഷണ സംഘത്തിന് മുന്നിലേക്ക് എത്തേണ്ടി വരുമെന്നതിൽ സസ്പെൻസാണ്. 

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരായ കെ.പത്മകുമാർ,എൻ.വാസു , ബോർഡ് അംഗം എൻ.വിജയകുമാർ എന്നിവരാണ് റിമാന്റിലുള്ളത്.

മുൻ ദേവസ്വം വകുപ്പ് മന്ത്രിയും തലസ്ഥാന ജില്ലയിലെ പ്രധാന നേതാവുമായ കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് എന്നിവരാണ് ചോദ്യം ചെയ്യലിന് വിധേയരായവർ. 

ഇവരെ വീണ്ടും വിളിപ്പിക്കുമെന്നാണ് സൂചന. ഇടതു മുന്നണിയിലെ പ്രധാന ഘടകക്ഷിയായ സി.പി.ഐ പ്രതിനിധിയായി ദേവസ്വം ബോർഡ് അംഗമായിരുന്ന കെ.പി.ശങ്കരദാസും അറസ്റ്റിലായേക്കും.

Advertisment