/sathyam/media/media_files/2025/08/20/sasi-tharoor-untitled-2025-08-20-09-00-48.jpg)
തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. പാര്‍ട്ടി ആവശ്യപ്പെടുന്നത് പോലെ പ്രചാരണത്തിനുണ്ടാകും.
കഴിഞ്ഞ തവണ 56 സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി. ഇത്തവണ കൂടുതല്‍ മണ്ഡലങ്ങളില്‍ പ്രചാരണത്തിനിറങ്ങുമെന്നും ശശി തരൂര്‍ പറഞ്ഞു.
'ഇത്തവണ മത്സരിക്കണമെന്ന് ഉദ്ദേശമൊന്നുമില്ല. തിരുവനന്തപുരം ജില്ലയില്‍ മാത്രമല്ല, സംസ്ഥാനത്താകമാനം പ്രചാരണത്തിനുണ്ടാകും.
കഴിഞ്ഞ തവണ 56 സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണത്തിനിറങ്ങിയിട്ടുണ്ട്. ഇത്തവണ അതിലും കൂടുതല്‍ മണ്ഡലങ്ങളിലേക്ക് പ്രചാരണത്തിനിറങ്ങും'. തരൂര്‍ വ്യക്തമാക്കി.
നേരത്തെ, കേരളത്തിലെ കോണ്‍ഗ്രസിന്റെ താരപ്രചാരക പട്ടികയില്‍ തരൂരുമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് കെ.സി വേണുഗോപാല്‍ സൂചിപ്പിച്ചിരുന്നു.
മോദിയെ പുകഴ്ത്തിയ ശശി തരൂരിന്റെ നിലപാട് വേദനിപ്പിച്ചെങ്കിലും ഇപ്പോള്‍ തരൂരിന് കാര്യങ്ങള്‍ മനസിലായിട്ടുണ്ട്.
തരൂരിനെ മെരുക്കിയെന്ന് പറയുന്നത് ശരിയല്ലെന്നും തരൂര്‍ പാര്‍ട്ടിയോടൊപ്പം പ്രചാരണരംഗത്തുണ്ടാകുമെന്നും കെ.സി വേണുഗോപാല്‍ മീഡിയവണിനോട് പ്രതികരിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us