"98, 68, 91, 99, ഇതൊരു ഫോൺ നമ്പറല്ല"; കഴിഞ്ഞ നാല് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് നേടിയ സീറ്റുകളുടെ എണ്ണമാണ്. യുഡിഎഫിന് കഴിഞ്ഞ കാലത്തെ കണക്കുകൾ ഓർമ്മിപ്പിച്ച് എം.എം മണി. മറുപടിയുമായി വി.ടി ബല്‍റാം

എന്നാല്‍ ഇതിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാമും രംഗത്ത് എത്തി. 99ന് ശേഷം 35 എന്ന് രേഖപ്പെടുത്തിയായിരുന്നു ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
 m m mani

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകൾ കോൺഗ്രസ് ക്യാമ്പുകളിൽ സജീവമാകുന്നതിനിടെ, യുഡിഎഫിന് കഴിഞ്ഞ കാലത്തെ കണക്കുകൾ ഓർമ്മിപ്പിച്ച് എം.എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 

Advertisment

"98, 68, 91, 99, ഇതൊരു ഫോൺ നമ്പറല്ല" എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. കഴിഞ്ഞ നാല് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് നേടിയ സീറ്റുകളുടെ എണ്ണമാണ് അദ്ദേഹം ഈ അക്കങ്ങളിലൂടെ വ്യക്തമാക്കിയത്. 


എന്നാല്‍ ഇതിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാമും രംഗത്ത് എത്തി. 99ന് ശേഷം 35 എന്ന് രേഖപ്പെടുത്തിയായിരുന്നു ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.


98 68 91 99 35, തൽക്കാലം ഇതൊരു ഫോൺ നമ്പർ ആണ്, കുറച്ച് കഴിഞ്ഞാൽ മാറ്റത്തിൻ്റെ മാന്ത്രിക സംഖ്യയും എന്നായിരുന്നു ബല്‍റാമിന്റെ കുറിപ്പ്. 35 സീറ്റുകളെ 2026 ല്‍ പരമാവധി നേടാനാകൂ എന്നായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്കൊണ്ട് ലക്ഷ്യമാക്കിയത്.

Advertisment