കെ.എല്‍.ഐ.ബി.എഫ്: വൈദ്യുത ദീപാലങ്കാരങ്ങളിൽ തിളങ്ങി നിയമസഭാ മന്ദിരം. വൈദ്യുത ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമം സ്പീക്കർ എ. എൻ. ഷംസീർ നിർവ്വഹിച്ചു

മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പ്രസാധകരുടെയും സ്റ്റാളുകളുടെയും എണ്ണത്തിൽ വലിയ വർദ്ധനവുണ്ടെന്ന് സ്പീക്കർ പറഞ്ഞു.

New Update
niyamasabha klibf

തിരുവനന്തപുരം: ജനുവരി 7 മുതൽ 13 വരെ നടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (കെ.എല്‍.ഐ.ബി.എഫ്) നാലാം പതിപ്പിന് മുന്നോടിയായി നിയമസഭാ മന്ദിരത്തിൽ സജ്ജീകരിച്ച വൈദ്യുത ദീപാലങ്കാരങ്ങൾ സ്പീക്കർ എ. എൻ. ഷംസീർ സ്വിച്ച് ഓൺ ചെയ്തു. 

Advertisment

നിയമസഭാ സമുച്ചയവും അങ്കണവും എൽ.ഇ.ഡി ദീപങ്ങളാൽ വർണ്ണാഭമായാണ് അക്ഷരോത്സവത്തെ വരവേൽക്കുന്നത്.

മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പ്രസാധകരുടെയും സ്റ്റാളുകളുടെയും എണ്ണത്തിൽ വലിയ വർദ്ധനവുണ്ടെന്ന് സ്പീക്കർ പറഞ്ഞു.

പുസ്തക പ്രദർശനത്തിന് പുറമെ വൈവിധ്യമാർന്ന കലാസാംസ്കാരിക പരിപാടികളും ഇത്തവണ ഒരുക്കിയിട്ടുണ്ട്. 

വടക്കൻ കേരളത്തിന്റെ തനിമ വിളിച്ചോതുന്ന തെയ്യം പ്രദർശനം ഇത്തവണത്തെ പ്രത്യേകതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുസ്തകോത്സവ ദിനങ്ങളിൽ പൊതുജനങ്ങൾക്ക് നിയമസഭാ മന്ദിരത്തിലേക്ക് പ്രവേശനം അനുവദിക്കുമെന്നും സ്പീക്കർ അറിയിച്ചു. ​നിയമസഭാ സെക്രട്ടറി ഡോ എൻ. കൃഷ്ണകുമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

Advertisment