/sathyam/media/media_files/2026/01/08/img178-2026-01-08-10-13-34.jpg)
തിരുവനന്തപുരം : ചാനൽ ചർച്ചയിൽ മുഖ്യമ്രന്തി പിണറായി വിജയനെ വിമർശിച്ചതിന് ഇടത് നിരീക്ഷകന് പാർട്ടിയുടെ താക്കീതും ശാസനയും.
വിവിധ ചാനലുകളിൽ ഇടത് നിരീക്ഷകൻ എന്ന ലേബലിൽ എത്തുന്ന ബി.എൻ ഹസ്‌ക്കറെയാണ് സി.പി.എം ശാസിക്കുകയും താക്കീത് നൽകുകയും ചെയ്തത്.
ചാനൽ ചർച്ചകളിൽ ഇടത് നിരീക്ഷക ലേബിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ പാർട്ടി ലൈൻ കർശനമായി സ്വീകരിക്കണമെന്നാണ് ഹസ്‌ക്കറിനെ ധരിപ്പിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് ഒന്നിലേറെ സ്വകാര്യ ചാനലിൽ ഹസ്‌ക്കർ വെള്ളാപ്പള്ളിയെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ വിമർശനം നടത്തിയത്.
സി.പി.എമ്മിന്റെ ജില്ലാ കോടതി അഭിഭാഷക ബ്രാഞ്ച് യോഗത്തിലേക്ക് വിളിച്ചുവരുത്തിയാണ് അദ്ദേഹത്തെ ശാസിച്ചത്.
അഭിഭാഷക സംഘടനയുടെ ബ്രാഞ്ച് യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ സോമപ്രസാദാണ് ഹസ്‌കറിനെ ശാസിച്ചത്.
സംസ്ഥാന കമ്മിറ്റി നിർദേശിച്ച പ്രകാരമാണ് താൻ കാര്യങ്ങൾ വിശദീകരിക്കുന്നതെന്നും ഇത് കർശനമായി പാലിക്കണമെന്നുമാണ് സോമപ്രസാദ് ഹസ്‌കറിനെ അറിയിച്ചത്. എന്നാൽ ഇടത് നിരീക്ഷകൻ എന്ന ലേബൽ വെയ്ക്കുന്നത് മാധ്യമങ്ങളാണെന്നും താൻ അല്ല എന്നുമായിരുന്നു ഹസ്‌കറിന്റെ വാദം.
വെള്ളാപ്പള്ളി - പിണറായി കൂട്ടുകെട്ടിനെ രൂക്ഷമായി രണ്ട് ചാനൽ ചർച്ചകളിലാണ് ഹസ്‌കർ വിമർശിച്ചത്. സി.പി.എം ശത്രുപക്ഷത്ത് നിൽക്കുന്ന മാധ്യമങ്ങളിലാണ് ഹസ്‌ക്കർ ചർച്ചകളിൽ പങ്കെടുത്തത്.
കേരളത്തിൽ ഇടതുപക്ഷത്തിനും സി.പി.എമ്മിനും നിദ്രാവ്യാധി ബാധിച്ചിരിക്കുന്നു. 1996ലെ തെറ്റുതിരുത്തൽ രേഖയിൽ സർക്കാർ നൽകുന്ന കാറിൽ ജനപ്രതിനിധികൾ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കയറ്റരുത് എന്ന് നിർദേശിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ചെയ്ത തെറ്റിനെ ഇപ്പോഴും ന്യായീകരിക്കുന്നത് തിരുത്താൻ പാർട്ടിക്ക് കഴിയാതെ പോയത് വല്ലാത്ത കാപട്യമാണ്. വെള്ളാപ്പള്ളിയുടേത് വിഷലിപ്തമായ നാവാണ്.
മതനേതാക്കൾക്കെതിരെ ആഞ്ഞടിക്കുമ്പോൾ മാത്രമേ ഇടതുപക്ഷത്തിന്റെ നിലപാടുകളിൽ വജ്രശോഭയുണ്ടാകൂ. ആ നിലപാടുകൾക്ക് ജരാനര ബാധിക്കുന്നത് ഭയാനകമാണ്, ആപത്കരമാണ്. സി.പി.എമ്മിന്റെ മൗനമാണ് മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിക്കാൻ വെള്ളാപ്പള്ളിക്ക് ധൈര്യം നൽകുന്നത്.
സിപിഐ കൃത്യമായി നിലപാട് പറഞ്ഞിട്ടുണ്ട്. എന്നാൽ സിപിഎമ്മിന് അതിന് കഴിയുന്നില്ല എന്നത് രാഷ്ട്രീയ ഇരട്ടത്താപ്പായി പരിഗണിക്കപ്പെടും എന്നും ഹസ്‌കർ പറഞ്ഞിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us