/sathyam/media/media_files/2025/02/19/OLk7qgGhlGhSQg7nu3o1.jpg)
തിരുവനന്തപുരം: മൂന്നാം തുടർ ഭരണത്തിനായി "മിഷൻ 110" പ്രഖ്യാപിച്ച എൽ.ഡി.എഫ് വിശ്രമമില്ലാത്ത പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണ്.
ഭരണ നേട്ടങ്ങൾ പൂർണമായി ജനങ്ങളിലേക്ക് എത്തിയില്ല എന്നാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിലയിരുത്തൽ. സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ജനത്തെ അറിയിക്കാനാണ് ആദ്യ ശ്രമം.
ഇനിയുള്ള നാളുകളിൽ വിപുലമായ പ്രചരണത്തിനാണ് എൻ.ഡി.എഫ് തുടക്കമിടുന്നത്. രാഷ്ട്രീയ വിവാദങ്ങളെ വികസന പ്രചാരണങ്ങളിലൂടെ മറികടക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. കുറഞ്ഞത് 110 സീറ്റ് നേടണമെന്ന ലക്ഷ്യത്തിൽ കർമ്മ പദ്ധതിയും മുഖ്യമന്ത്രി മന്ത്രിമാർക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു.
ഇനിയുള്ള 50 ദിവസത്തേയ്ക്ക് പ്രത്യേക കർമ്മ പദ്ധതി നടപ്പാക്കിയാകും എൽ.ഡി.എഫ് പ്രവർത്തിക്കുക. ഓരോ മണ്ഡലത്തിന് വേണ്ടിയും പ്രത്യേക പദ്ധതികൾ തയാറാക്കുന്ന പ്രവർത്തനങ്ങളിലേക്കും എൽഡിഎഫ് കടക്കുകയാണ്.
മണ്ഡലങ്ങളുടെ ചുമതലയും മന്ത്രിമാർ ഏറ്റെടുത്താകും ഇനിയുള്ളെ പ്രചാരണ പ്രവർത്തനങ്ങൾ. പുതിയ പദ്ധതികളുടെ പ്രഖ്യാപനം തിരിച്ചടിയുണ്ടാക്കിയ ഇടങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി മന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു.
വിവാദങ്ങളെ വികസനം കൊണ്ട് മറികടക്കാൻ കഴിയണം. സംസ്ഥാനത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ബിജെപി നിലപാടിനൊപ്പമാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം നിലകൊണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പത്തു വർഷത്തിൽ വർഗീയ കലാപങ്ങളില്ലാത്ത നാടായി കേരളത്തെ സംരക്ഷിക്കാൻ കഴിഞ്ഞു. അഭിമാനകരമായ നേട്ടം ആണിതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
അതിദാരിദ്ര നിർമ്മാർജ്ജനം ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കാനായി. വർഗീയ ശക്തികൾക്കെതിരെ കർശന നിലപാടെടുത്തെന്നും ഇത് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ശക്തമായ പ്രചരണത്തിലൂടെ തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാൻ കഴിയും എന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us