/sathyam/media/media_files/2025/02/24/RmFp7lEOHcqETPiAzupM.jpg)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ സി.പി.എമ്മിനെ വെട്ടിലാക്കി മുതിർന്ന സി.പി.എം നേതാവ് എ.കെ ബാലന്റെ മാറാട് പ്രസ്താവന.
സി.പി.എം വീണ്ടും ഭൂരിപക്ഷ പ്രീണനമെന്ന ആയുഖ ം പുറത്തെടുക്കുകയാണെന്ന രപതിപക്ഷ ആരോപണത്തിന് മറുപടി പറയേണ്ട ഗതികേടിലാണ് പാർട്ടിയുള്ളത്.
ബാലന്റെ പ്രസ്താവനയ്ക്ക് ബിജെപിയുടെ മുൻകാലപ്രസ്താവനകളുടെ ഛായ ആരോപിക്കപ്പെടുകയും ചെയ്തു. എന്നാൽ പ്രസ്താനയെ ഇതുവരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നിരാകരിക്കാതിരുന്നതോടെ പാർട്ടി ഇത് അംഗീകരിക്കുന്നുവെന്ന സന്ദേശമാണ് പുറത്ത് നൽകുന്നത്.
വിഷയത്തിൽ എ.കെ ബാലനെ തള്ളാതെ പ്രസ്താവനയെ തിരുത്താൻ എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ ശ്രമിച്ചെങ്കിലും അത് കൃത്യതയുള്ള നിലപാടായി വ്യാഖ്യാനിക്കപ്പെടാനിടയില്ല.
യുഡിഎഫ് അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമി കൈകാര്യം ചെയ്യുമെന്ന സിപിഐഎം നേതാവ് എ കെ ബാലന്റെ പ്രസ്താവന ഇടതുമുന്നണിയുടെ അഭിപ്രായമല്ലെന്ന അദ്ദേഹം പറയുമ്പോഴും ബാലനെ തള്ളാൻ അദ്ദേഹം മെനക്കെടുന്നില്ല.
യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി സഖ്യം ആരോപിച്ച്, ന്യൂനപക്ഷ വർഗീയതയുമായി അവർക്കു ബന്ധമുണ്ടെന്നു സ്ഥാപിക്കനായിരുന്നു സിപിഎം ശ്രമം.
എന്നാൽ 1996ൽ ജമാഅത്തെ ഇസ്ലാമി നിലപാടിനെ പിന്തുണച്ച് കൊണ്ടുള്ള ദേശാഭിമാനി ലേഖനവും അവർക്ക് വിനയായിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കാലത്ത് ഇതിന് മുമ്പും സി.പി.എം നേതാക്കൾ നടത്തിയ പ്രസ്താവനകൾ വിവാദമായിട്ടുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തും ഇക്കഴിഞ്ഞ തദ്ദേശത്തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുസ്ലീം വിരുദ്ധ പ്രസ്താവനകളെ ശരിവെയ്ക്കുന്ന തിരക്കിലാണ് മുഖ്യമരന്തിയുണ്ടായിരുന്നത്.
ഇതിന് പിന്നാലെ മുഖ്യമരന്തിയുടെ വെള്ളാപ്പള്ളി പ്രീണനം വിവാദമാവുകയും ചെയ്തിരുന്നു.
വിജയരാഘവൻ രമ്യാ ഹരിദാസിനെ കുറിച്ച് നടത്തിയ പ്രസ്താവനയും ഇടതുപക്ഷത്തിനെതിരായ കടുത്ത വിമർശനത്തിന് വഴിവെച്ചിരുന്നു.
പാലർലന്റെ് തിരഞ്ഞെടുപ്പിലും ഭൂരിപക്ഷ പ്രീണനമെന്ന തന്ത്രം പുറത്തെടുത്ത സി.പി.എം ലീഗിനെ വർഗീയ കക്ഷിയായി ചിത്രീകരിച്ചിരുന്നു. വീണ്ടും അതേ നാണയം കളത്തിലിറക്കി സി.പി.എം തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതായാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us