/sathyam/media/media_files/PxSZb7lOKuQEp9aMaYkz.jpg)
തിരുവനന്തപുരം : നിരവധി സെലിബ്രിറ്റികൾ നിയമസഭാ തെരഞ്ഞെടുപ്പിന് മത്സരിക്കാനൊരുങ്ങുകയാണ് . ബിജെപി സ്ഥാനാർത്ഥികളായി മത്സരിക്കാൻ ചില സെലിബ്രിറ്റികൾ പരസ്യമായി താല്പര്യം പ്രകടിപ്പിക്കുന്നുമുണ്ട്.
ഈ സാഹചര്യത്തിലാണ് ബി.ജെ.പി നേതാവ് എം.എസ് കുമാറിൻ്റെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നത് . എം.എസ് കുമാറിൻ്റെ ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം ചുവടെ.
" വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർഥികളായി മത്സരിക്കാൻ സെലിബ്രെറ്റികൾ അടക്കം പലരും ആഗ്രഹിക്കുന്നതും, അത് പരസ്യമായി പറയാൻ അവരിൽ ചിലരെങ്കിലും തയ്യാറാകുന്നതും കാണുമ്പോൾ ഒരു സ്ഥാനാർത്ഥിയെ കിട്ടാൻ ഓടി നടന്ന പഴയ ചില രസകരമായ സംഭവങ്ങൾ ഓർത്തു പോകുന്നു.
2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ശശി തരൂർ സ്ഥാനാർഥിയായി എത്തുന്നു എന്നറിഞ്ഞപ്പോൾ നാടറിയുന്ന രാഷ്ട്രീയത്തിന് പുറത്തുള്ള പൊതുസ്വീകാര്യത ഉള്ള ആരെയെങ്കിലും മത്സരിപ്പിച്ചാൽ കൊള്ളാം എന്ന ചിന്ത ബി ജെ പി നേതൃത്വത്തിൽ പൊതുവിൽ ഉണ്ടായി.
അതിനായി മാന്യ മുകുന്ദേട്ടന്റെ നിദ്ദേശപ്രകാരം ഞാൻ എം ടി രമേശുമൊത്തു സുരേഷ് ഗോപിയെ കാണാൻ പോയതാണ് ഒരു അനുഭവം.
തിരുവനന്തപുരത്തു കോട്ടക്കകത്തു ഭജനപ്പുര പലസി ൽ ഒരു സിനിമയുടെ ഷൂട്ടിങ്ങിൽ ആയിരുന്നു അദ്ദേഹം. ആ തിരക്കിനിടയിലും അദ്ദേഹം ഞങ്ങളുമായി സംസാരിക്കാൻ സമയം കണ്ടെത്തി.
സിനിമകളുടെ തിരക്കിലാണെന്നും തൽക്കാലം രാഷ്ട്രീയത്തിലേക്കോ മത്സരത്തിലേക്കോ ഇല്ലെന്നു സൗമ്യമായി പറഞ്ഞു ഞങ്ങളെ ഒഴിവാക്കി. പിന്നീട് മുകുന്ദേട്ടനും ഞാനും ബാലചന്ദ്രമേനോനെ കണ്ടു.
ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഏതോ സിനിമയുടെ എഡിറ്റിങ് തിരക്കിലായിരുന്നു അദ്ദേഹം. വളരെനേരം സൂര്യന് താഴെ എല്ലാ വിഷയങ്ങളും സംസാരിച്ചെങ്കിലും സമയമായില്ല എന്നുതന്നെയായിരുന്നു അദ്ദേഹത്തിന്റെയും മറുപടി.
വർഷങ്ങൾക്ക് ശേഷം സമൂഹം ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന പ്രതിഭാശാലികൾ ബി ജെ പി സ്ഥാനാർഥികളാകാൻ മുന്നോട്ടു വരുന്നു എന്നത് അങ്ങേയറ്റം സന്തോഷം നൽകുന്ന അനുഭവമാണ്. ഇനിയും ഇനിയും നമ്മുടെ പ്രസ്ഥാനം കൂടുതൽ ഉയങ്ങളിൽ എത്തട്ടെ. "
ഇതിൽ നിന്ന് സുരേഷ് ഗോപിയെ മാത്രമല്ല ബാലചന്ദ്ര മേനോനെയും ബി ജെ പി സമീപിച്ചിരുന്നു എന്ന് വ്യക്തമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us