New Update
/sathyam/media/media_files/2026/01/08/vd-2026-01-08-13-49-03.jpg)
തിരുവനന്തപുരം : യുഡിഎഫ് അധികാരത്തില്‍ വരാന്‍ പോകുന്നുവെന്ന് ജനങ്ങള്‍ ഉറപ്പിച്ച് കഴിഞ്ഞുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പിണറായി വിജയന്‍ വെറുതെ നാടകം കളിക്കേണ്ടാ.
Advertisment
യുഡിഎഫിന് നൂറു സിറ്റുകിട്ടുമെന്ന് വന്നപ്പോള്‍തങ്ങള്‍ക്ക് 110 കിട്ടുമെന്ന് പിണറായി വെറുതെ വീമ്പിളക്കുകയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിഡി സതീശന്‍ സീറോ മലബാര്‍ സഭാ ആസ്ഥാനത്ത് പോയതില്‍ ഒരു തെറ്റുമില്ല.
അവിടെ സിനഡ് നടക്കുകയാണ്. ആ സമയത്ത് സഭാ പിതാക്കന്‍മ്മാരെ കണ്ടതില്‍ എന്താണ് തെറ്റ്. ഞാനും ഉമ്മന്‍ചാണ്ടിയുമൊക്കെ ഇതുപോലെ പോയി കണ്ടിട്ടുണ്ട്.
എന്നോട് സംസാരിച്ചതിന് ശേഷമാണ് പ്രതിപക്ഷ നേതാവ് പോയത് എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി . തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് രമേശ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us