/sathyam/media/media_files/2026/01/08/img248-2026-01-08-18-09-01.png)
തിരുവനന്തപുരം: തിരുവനന്തപുരം ജൂബിലി ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി. ശസ്ത്രക്രിയയ്ക്കിടെ ലോഹഭാഗം എല്ലിൽ തുളച്ചു കയറിയെന്നാണ് പരാതി.
മലയിൻകീഴ് സ്വദേശി ജിജിൻ ജോസിനാണ് ദുരനുഭവം ഉണ്ടായത്. രക്തയോട്ടം കൂട്ടാൻ ഇടുപ്പ് എല്ലിലായിരുന്നു ശസ്ത്രക്രിയ നടത്തിയിരുന്നത്. ജിജിന്റെ പരാതിയിൽ കൻോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ നവംബർ 17 നായിരുന്നു ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം എല്ലിന്റെ ഭാഗത്തെ വേദന മാറാതായതോടെയാണ് ജിജിൻ വീണ്ടും ആശുപത്രിയിൽ എത്തിയത്.
പിന്നീട് നടത്തിയ പരിശോധനയിലാണ് ശസ്ത്രക്രിയക്കിടെ ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറുകയായിരുന്നു എന്ന് മനസിലാക്കിയത്. ലോഹ കഷണം നീക്കം ചെയ്യാനാകില്ലെന്നും അത് എല്ലിന്റെ ഭാഗമായി കഴിഞ്ഞെന്നുമായിരുന്നു ഡോക്ടർമാർ അറിയിച്ചിരുന്നത്.
ഈ സാഹചര്യത്തിലാണ് പരാതിയുമായി ജിജിൻ എത്തിയത്. ലോഹ കഷണം ഇരിക്കുന്നതിനാൽ പ്രശ്നങ്ങളുണ്ടാകില്ലെന്നും രോഗിയെ അറിയിച്ചതാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us