വെനസ്വേലയിലെ യുഎസ് ആക്രമണം നികൃഷ്ഠമായ കടന്നുകയറ്റം. ഇതിനെതിരെ ലോകമെമ്പാടുമുള്ള ജനാധിപത്യ ശക്തികളുടെ ശബ്ദം ഉയരണം : മുഖ്യമന്ത്രി പിണറായി വിജയൻ

വെനസ്വേലയിൽ കടന്നു കയറി അമേരിക്ക രാഷ്ട്ര തലവനെ ബന്ദിയാക്കി. ഇത്തരം നികൃഷ്ടമായ കടന്നു കയറ്റത്തിനും ഹൃദയ ശൂന്യതക്കും എതിരെ ശബ്ദമുയരണം. 

New Update
pinarayivijayan

തിരുവനന്തപുരം: വെനസ്വേലയിലെ യുഎസ് ആക്രമണം നികൃഷ്ഠമായ കടന്നുകയറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെതിരെ ലോകമെമ്പാടുമുള്ള ജനാധിപത്യ ശക്തികളുടെ ശബ്ദം ഉയരണമെന്നും അദ്ദേഹം പറഞ്ഞു. 

Advertisment

ഇന്ന് വെനസ്വേലയിൽ സംഭവിച്ചത് നാളെ ലോകത്തെ മറ്റ് ഏതൊരു രാജ്യത്തും സംഭവിക്കാം, ഇത് ഓരോരുത്തരെയും ആശങ്കപ്പെടുത്തേണ്ട വിഷയമാണ്.


വെനസ്വേലയിൽ കടന്നു കയറി അമേരിക്ക രാഷ്ട്ര തലവനെ ബന്ദിയാക്കി. ഇത്തരം നികൃഷ്ടമായ കടന്നു കയറ്റത്തിനും ഹൃദയ ശൂന്യതക്കും എതിരെ ശബ്ദമുയരണം. 


അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ കടന്നുകയറ്റത്തിൻ്റെ ചരിത്രം മനുഷ്യകുരുതിയുടേതാണ് ലക്ഷക്കണക്കിന് പേരെയാണ് അമേരിക്ക കൊന്നൊടുക്കിയത്. 

പഹൽഗാം ആക്രമണത്തിന് എതിരെ ഇന്ത്യ ലോക രാഷ്ട്രങ്ങളുടെ പിന്തുണ തേടി. അതുപോലെതന്നെ രാജ്യാന്തര പിന്തുണയ്ക്ക് വെനസ്വേലയ്ക്കും അവകാശമുണ്ട് മുഖ്യമന്ത്രി പറഞ്ഞു.


അമേരിക്കൻ നടപടിയെ നിസ്സാരവൽക്കരിക്കാനും അമേരിക്കൻ വിധേയത്വം പ്രകടിപ്പിക്കാനുമുള്ള ത്വരയാണ് കേന്ദ്രസർക്കാർ പ്രകടിപ്പിക്കുന്നത്. 


ഇത് സംബന്ധിച്ച വിദേശ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ അമേരിക്കയുടെ പേര് പോലും പരാമർശിക്കപ്പെട്ടില്ല. 

ഓരോ ദിവസവും ഇന്ത്യയെയും നമ്മുടെ പരമാധികാരത്തെയും അപമാനിക്കുന്ന പ്രസ്താവനകൾ നടത്തുന്ന അമേരിക്കൻ പ്രസിഡന്റിനെതിരെ പ്രതിഷേധിക്കാൻ പോലും കേന്ദ്ര സർക്കാരിന് സാധിക്കുന്നില്ല.

രാജ്യത്തെ മുഖ്യ പ്രതിപക്ഷകക്ഷി എന്നവകാശപ്പെടുന്ന കോൺഗ്രസും അതെ വഴിയിൽ തന്നെയാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

Advertisment