ജമാഅത്തെ ഇസ്ലാമിക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ അത് ന്യൂനപക്ഷങ്ങൾക്കെതിരെയല്ല. മാറാട് ഓർമിപ്പിക്കുകയാണ് എകെ ബാലൻ ചെയ്തത്. വർഗീയതയോട് എൽഡിഎഫിന് ഒരു വിട്ടുവീഴ്ചയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മുൻ മുഖ്യമന്ത്രി എ കെ ആന്റണിയുടെ വിവാദ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയും അഞ്ചാം മന്ത്രി വിവാദത്തിൽ വി ഡി സതീശൻ സ്വീകരിച്ച നിലപാടും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

New Update
pinarayi a k balan

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ മുതിർന്ന നേതാവ് എ കെ ബാലനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 

Advertisment

ജമാഅത്തെ ഇസ്ലാമിക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ അത് ന്യൂനപക്ഷങ്ങൾക്കെതിരെയല്ല. മാറാട് ഓർമിപ്പിക്കുകയാണ് എകെ ബാലൻ ചെയ്തത് മുഖ്യമന്ത്രി പറഞ്ഞു.


മുൻ മുഖ്യമന്ത്രി എ കെ ആന്റണിയുടെ വിവാദ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയും അഞ്ചാം മന്ത്രി വിവാദത്തിൽ വി ഡി സതീശൻ സ്വീകരിച്ച നിലപാടും മുഖ്യമന്ത്രി ഓർമിപ്പിച്ചു.


യുഡിഎഫിന്റെ നിലപാടുകളുടെ ഭാഗമായാണ് വർഗീയ പ്രശ്നങ്ങൾ ആളിക്കത്തിയതും വർഗീയ സംഘർഷങ്ങൾ വ്യാപിച്ചതും. 

എന്നാൽ ഇത് നേരിടുന്നതിൽ കൃത്യമായ നിലപാട് യുഡിഎഫിന് സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല എന്നാൽ കർക്കശമായ നടപടികളിലൂടെ നേരിടുകയാണ് ഇന്നത്തെ സർക്കാർ ചെയ്യുന്നത് അതാണ് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം. 


വർഗീയതയോട് എൽഡിഎഫിന് ഒരു വിട്ടുവീഴ്ചയുമില്ല മുഖ്യമന്ത്രി വ്യക്തമാക്കി.


വർഗീയ ശക്തികൾ കേരളം വിട്ടുപോയിട്ടില്ല. കേരളത്തിൽ ഇപ്പോഴും ഉണ്ട് പക്ഷേ അവർക്ക് അഴിഞ്ഞാടാൻ കഴിയുന്നില്ല. അവർ തലപൊക്കാൻ ശ്രമം നടത്തിയാൽ കർക്കശമായ നടപടികളിലൂടെ നേരിടും അതാണ് ഇന്നത്തെ സർക്കാരിന്റെ രീതി. 

അതാണ് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം. മാറാട് കലാപം നടന്ന സമയത്ത് അന്നത്തെ മുഖ്യമന്ത്രി സ്ഥലം സന്ദർശിച്ചപ്പോൾ മന്ത്രിയ്ക്ക് കുഞ്ഞാലിക്കുട്ടിയെ കൊണ്ടു പോകാനായില്ല. 


അതിന് കാരണം ആർഎസ്എസിന്റെ എതിർപ്പായിരുന്നു. അതാണ് യുഡിഎഫ് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളോടെ ജനങ്ങൾ എൽഡിഎഫിനെ വിജയിപ്പിക്കും. 


ആത്മവിശ്വാസത്തിന് മതിയായ കാരണം ഉണ്ട്. പത്ത് വർഷത്തെ ഭരണം ജനം വിലയിരുത്തും. ജനങ്ങളാണ് ഇടതുപക്ഷത്തിന്റെ കനഗോലുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment