/sathyam/media/media_files/2026/01/08/img250-2026-01-08-20-01-15.png)
തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം ജനുവരി 29 മുതൽ. കേരള സംസ്ഥാനത്തെയും ആഗോള മലയാളി സമൂഹത്തെയും വ്യവസ്ഥാപിതമായ രീതിയില്‍ ബന്ധിപ്പിക്കുന്നതിനായി 2018ല്‍ രൂപീകരിച്ചതാണ് ലോക കേരളസഭ.
സഭയുടെ അഞ്ചാം സമ്മേളനം ജനുവരി 29, 30, 31 തീയതികളില്‍ നടക്കും. 29 ന് വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ പൊതുസമ്മേളനവും 30, 31 തീയതികളില്‍ നിയമസഭയിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ പ്രതിനിധി സമ്മേളനവും നടക്കും.
കേരള നിയമസഭയിലെ അംഗങ്ങള്‍ക്കും കേരളത്തെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കുമൊപ്പം രാജ്യത്തിന് അകത്തും പുറത്തും വസിക്കുന്ന നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പ്രവാസി പ്രതിനിധികളും ചേരുന്നതാണ് സഭയുടെ അംഗബലം.
വിദേശരാജ്യങ്ങളിലും ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരത്വമുള്ള പ്രവാസികള്‍, വിവിധമേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തിത്വങ്ങള്‍, ഒ.സി.ഐ കാര്‍ഡ് ഉടമകള്‍, പ്രവാസം അവസാനിപ്പിച്ചു തിരിച്ചെത്തിയവര്‍ എന്നിവരുടെ സജീവ പങ്കാളിത്തം ഈ വേദിയെ വിശ്വമലയാളികളുടെ ഒരു സമഗ്ര ജനാധിപത്യ സംഗമമാക്കി മാറ്റും.
36 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് ആരംഭിച്ച ലോക കേരള സഭ, അഞ്ചാം സമ്മേളനത്തിലെത്തുമ്പോള്‍ 125 രാജ്യങ്ങളിലേക്ക് അതിന്‍റെ പ്രാതിനിധ്യം വിപുലീകരിക്കാന്‍ സാധിച്ചു. ഈ വിപുലമായ ആഗോള സാന്നിധ്യം തന്നെയാണ് അഞ്ചാം സമ്മേളനത്തിന്‍റെ ഏറ്റവും വലിയ സവിശേഷത.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us