New Update
/sathyam/media/media_files/2025/03/02/ouLQzJdCvWsMCsnScNM3.jpg)
തിരുവനന്തപുരം: തിരുവനന്തപുരത്ത് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രതിയുടെ ആക്രമണം. എംഡിഎംഎ കൈവശം വെച്ച കേസിലെ പ്രതിയാണ് ഉദ്യോഗസ്ഥര്‍ക്ക് നേരെ അക്രമാസക്തനായത്.
Advertisment
ആക്രമണത്തില്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ ആരോമല്‍ രാജന്‍, ഗോകുല്‍ എന്നിവര്‍ക്ക് പരിക്കേറ്റു.
നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ ആകാശ് കൃഷ്ണയെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ സാഹസികമായി പിടികൂടുകയായിരുന്നു.
ഇതിനിടെയാണ് പ്രതി അക്രമാസക്തനായി ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഒരു ഉദ്യോഗസ്ഥന്റെ കയ്യിലും മുഖത്തും പ്രതി കടിച്ച് പരിക്കേല്‍പ്പിച്ചു.
ആകാശ് കൃഷ്ണയില്‍ നിന്ന് 12 ഗ്രാം എംഡിഎംയും 25 ഗ്രാം കഞ്ചാവും പിടികൂടി. പരിക്കേറ്റ ഉദ്യോഗസ്ഥരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us