തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി. ബിജെപി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ പരസ്യമായി പ്രവര്‍ത്തിച്ചെന്ന് കണ്ടെത്തി. മൂന്ന് നേതാക്കളെ സസ്പെന്‍ഡ് ചെയ്തു

കര്‍ഷക മോര്‍ച്ച സംസ്ഥാന സമിതി അംഗം വി.പി. ആനന്ദാണ് നടപടി നേരിട്ടവരില്‍ ഒരാള്‍. കവടിയാര്‍ വാര്‍ഡിലെ പരാജയത്തിലാണ് നടപടി. 

New Update
img(256)

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപണത്തില്‍ നടപടിയുമായി ബിജെപി. 

Advertisment

തിരുവനന്തപുരം കോര്‍പറേഷനില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ പരസ്യമായി പ്രവര്‍ത്തിച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെ മൂന്ന് നേതാക്കളെ സസ്പെന്‍ഡ് ചെയ്തു. 


ഇവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതായി ജില്ലാ പ്രസിഡന്റ് കരമന ജയന്‍ അറിയിച്ചു.


കര്‍ഷക മോര്‍ച്ച സംസ്ഥാന സമിതി അംഗം വി.പി. ആനന്ദാണ് നടപടി നേരിട്ടവരില്‍ ഒരാള്‍. കവടിയാര്‍ വാര്‍ഡിലെ പരാജയത്തിലാണ് നടപടി. 

മുടവന്‍മുള്‍ വാര്‍ഡിലെ പരാജയത്തില്‍ ബിജെപി നേമം മണ്ഡലം സെക്രട്ടറി രാജ്കുമാറിനെയും കാഞ്ഞിരംപാറ വാര്‍ഡിലെ വോട്ടു കുറഞ്ഞതിന്റെ പേരില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലം മീഡിയ കണ്‍വീനര്‍ സുനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തു.

തിരുവനന്തപുരം കോര്‍പറേഷനിലെ 50 വാര്‍ഡുകളിലാണ് ബിജെപി വിജയിച്ചത്. ഇതോടെ കേവലഭൂരിപക്ഷത്തിന് സ്വതന്ത്ര അംഗത്തിന്റെ പിന്തുണ വേണ്ടിവന്നു. ഈ പശ്ചാത്തലത്തിലാണ്. നേതാക്കള്‍ക്കെതിരേ നടപടി എടുത്തത്.

Advertisment