തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി. നിർണായക എൽഡിഎഫ് യോഗം ഇന്ന്

എല്ലാ പാർട്ടികളും സ്വന്തം നിലയ്ക്ക് നടത്തിയ തെരഞ്ഞെടുപ്പ് അവലോകനമാണ് മുന്നണി ചർച്ച ചെയ്യുക.

New Update
ldf

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താനുള്ള നിർണായക എൽഡിഎഫ് യോഗം ഇന്ന്. ഘടകകക്ഷികളുടെ വിലയിരുത്തലുകൾ മുന്നണിയിൽ ചർച്ചയാകും. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും ചർച്ച ചെയ്യും. 

Advertisment

എല്ലാ പാർട്ടികളും സ്വന്തം നിലയ്ക്ക് നടത്തിയ തെരഞ്ഞെടുപ്പ് അവലോകനമാണ് മുന്നണി ചർച്ച ചെയ്യുക. ഭരണവിരുദ്ധ വികാരം ഇല്ലെന്നും ശബരിമല സ്വർണക്കൊള്ള കാര്യമായി തിരിച്ചടി ആയിട്ടില്ലെന്നുമാണ് സിപിഐഎം വിലയിരുത്തൽ.

എന്നാൽ ഘടകകക്ഷികൾക്ക് ആ നിലപാടല്ല. മുന്നണി യോഗത്തിൽ ഈ വിഷയങ്ങളിലെ വിലയിരുത്തലിൽ എന്ത് നിഗമനത്തിലേക്ക് എത്തും എന്നതാണ് പ്രധാനം.

അതേസമയം നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി ഇഴകീറി പരിശോധിച്ച് കൂടുതൽ വിവാദങ്ങളിലേക്ക് പോകേണ്ടെന്ന് സിപിഐ ഉൾപ്പെടെ ഘടകകക്ഷികൾ തീരുമാനിച്ചിട്ടുണ്ട്. 

Advertisment