തിരുവനന്തപുരം കമ്മീഷണർ ഓഫീസിന് മുന്നിൽ നിന്ന് പൊലീസുകാരന്റെ ബൈക്ക് മോഷണം പോയ സംഭവ. പ്രതി പിടിയിൽ

കമ്മീഷണർ ഓഫീസിൽ പരാതി പറയാൻ എത്തിയ യുവാവ് ഇന്നലെ കമ്മീഷണർ ഓഫീസിന് മുന്നിൽ നിർത്തിയിട്ട പൊലീസുകാരന്റെ ബൈക്ക് മോഷ്ടിക്കുകയായിരുന്നു.

New Update
kerala police vehicle1

തിരുവനന്തപുരം: തിരുവനന്തപുരം കമ്മീഷണർ ഓഫീസിന് മുന്നിൽ നിന്ന് ബൈക്ക് മോഷണം പോയ സംഭവത്തിൽ പ്രതിയെ പിടികൂടി പൊലീസ്. മാനവിയം വീഥിയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. 

Advertisment

അമൽ സുരേഷിനെയാണ് കന്റോൺമെന്റ് പൊലീസ് ഇന്നലെ രാത്രിയോടുകൂടി പിടികൂടിയത്. കമ്മീഷണർ ഓഫീസിൽ പരാതി പറയാൻ എത്തിയ യുവാവ് ഇന്നലെ കമ്മീഷണർ ഓഫീസിന് മുന്നിൽ നിർത്തിയിട്ട പൊലീസുകാരന്റെ ബൈക്ക് മോഷ്ടിക്കുകയായിരുന്നു.

Advertisment