ലൈഫ് മിഷൻ പദ്ധതിക്ക് നീതി ആയോഗിൻ്റെ പ്രശംസ. നിയമസഭാ തെരഞ്ഞെടുപ്പിൽ ലൈഫ് മിഷൻ പ്രധാന പ്രചാരണ വിഷയമാക്കാൻ എൽ.ഡി.എഫ്. നീതി ആയോഗ് റിപ്പോർട്ട് എൽ.ഡി.എഫ് ഉയർത്തിക്കാട്ടുമ്പോൾ വെട്ടിലാകുന്നത് ബി ജെ പി

പദ്ധതിയുടെ നടത്തിപ്പിനായി സ്വയം സഹായ സഹകരണ സംഘങ്ങളെ ഉപയോഗിക്കുന്നതിലും കേരളത്തെ റിപ്പോർട്ട് പ്രശംസിച്ചു. 

New Update
Religious-freedom-related-human-rights-in-India-under-threat-9

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ലൈഫ് മിഷൻ പദ്ധതിക്ക് ദേശീയ തലത്തിൽ അംഗീകാരം ലഭിച്ചത് എൽ.ഡി.എഫ് പ്രചാരണായുധമാക്കും.

Advertisment

സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിക്ക് നീതി ആയോഗിന്റെ പ്രശംസ. പദ്ധതിയെ രാജ്യത്തെത്തന്നെ ഏറ്റവും മികച്ച ഭവന പദ്ധതികളിൽ ഒന്നായി തെരഞ്ഞെടുത്തു.

 'എ കോംപ്രഹൻസീവ് ഫ്രെയിംവർക്ക് ഫോർ അഫോർഡബിൾ ഹൗസിങ്' എന്ന റിപ്പോർട്ടിലാണ് പദ്ധതിക്ക് പ്രശംസയുള്ളത്.

പദ്ധതിയെ 'ബഹുമുഖ സംയോജനവും സമൂഹാധിഷ്ഠിത മാതൃകയു'മെന്നുമാണ് ഈ റിപ്പോർട്ട് വിശേഷിപ്പിച്ചത്. 

പദ്ധതിയുടെ നടത്തിപ്പിനായി സ്വയം സഹായ സഹകരണ സംഘങ്ങളെ ഉപയോഗിക്കുന്നതിലും കേരളത്തെ റിപ്പോർട്ട് പ്രശംസിച്ചു. 

ലൈഫ് മിഷൻ പദ്ധതിക്ക് ലഭിച്ച ഈ പ്രശംസ ലൈഫ് മിഷൻ ക്രമക്കേടിൽ എൽ.ഡി.എഫിനെയും പിണറായി സർക്കാരിനെയും കടന്നാക്രമിച്ച പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുന്നതാണ്.

പ്രധാനമന്ത്രി ആവാസ് യോജന എടുത്ത് കാട്ടി ലൈഫ് മിഷനെ എതിർത്ത ബി ജെ പി യെ വെട്ടിലാക്കുന്നതാണ് നീതി ആയോഗിൻ്റെ നടപടി

Advertisment