/sathyam/media/media_files/2026/01/09/img183-2026-01-09-11-51-41.jpg)
തിരുവനന്തപുരം: മാധ്യമം ,മംഗളം തുടങ്ങിയ ദിനപത്രങ്ങളുടെ മാനേജ്മെൻ്റ് തൊഴിലാളി വിരുദ്ധ സമീപനങ്ങളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് സമര സഹായ സമിതി രൂപീകരണം അടക്കം ചർച്ച ചെയ്യുന്നതിനായി സി ഐ ടി യു നേതൃത്വത്തിൽ തൊഴിലാളി സംഘടനകളുടെ യോഗം വിളിക്കുന്നത് .
ജനുവരി 15 വൈകുന്നേരം മൂന്ന് മണിക്ക് തിരുവനന്തപുരത്ത് സി ഐ ടി യു ഓഫീസിലാണ് യോഗം . യോഗത്തിൽ സി ഐ ടി യു ദേശീയ ജനറൽ സെക്രട്ടറി എളമരം കരിം ,സി ഐ ടി യു സംസ്ഥാന പ്രസിഡൻ്റ് ടി.പി. രാമകൃഷ്ണൻ , ഐ എൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ. ചന്ദ്രശേഖരൻ , എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ,എസ് ടി യു സംസ്ഥാന പ്രസിഡൻ്റ് അഡ്വ. റഹ്മത്തുള്ള , സേവ ജനറൽ സെക്രട്ടറി സോണിയാ ജോർജ് , എച്ച്. എം. എസ് സംസ്ഥാന സെക്രട്ടറി ടോമി മാത്യു എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്നാണ് സി.ഐ.ടിയു സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നത്.
മാധ്യമം പത്രത്തിൽ ആറ് മാസമായി ശമ്പള പ്രതിസന്ധിയാണെന്നും നാല് മാസമായി ശമ്പള കുടിശ്ശികയാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
മാധ്യമം ജേർണലിസ്റ്റ് യൂണിയനും മാധ്യമം എംപ്ലോയീസ് യൂണിയനും സമര രംഗത്താണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു .
മംഗളത്തിലും മാസങ്ങളായി ശമ്പളം കുടിശ്ശികയാണ് ഈ സാഹചര്യത്തിലാണ് കേരള പത്ര പ്രവർത്തക യൂണിയനും കേരള ന്യൂസ് പേപ്പേഴ്സ് എംപ്ലോയീസ് ഫെഡറേഷനും കേന്ദ്ര - സംസ്ഥാന തൊഴിലാളി സംഘടനകളുടെ പിന്തുണ തേടിയതെന്നും ഈ സാഹചര്യത്തിലാണ് ഇത്തരമൊരു യോഗം വിളിക്കുന്നതെന്നും പ്രസ്താവനയിൽ വിശദീകരിക്കുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us