/sathyam/media/media_files/jEBjZdPIWORscNtymW8z.jpg)
തിരുവനന്തപുരം: കടകംപള്ളിയെ മാറ്റിനിർത്തി തന്ത്രിയിൽ ഒതുക്കാൻ നോക്കിയാൽ അംഗീകരിക്കില്ലെന്ന് കെ. മുരളീധരൻ പ്രതികരിച്ചു.
അന്വേഷണം നടക്കട്ടെ. ഏതുവരെ പോകുമെന്ന് നോക്കാം. ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്തോട്ടെ, അതിന്റെ മറവിൽ ചില രാഷ്ട്രീയക്കാരെ രക്ഷിക്കാൻ നോക്കിയാൽ സമ്മതിക്കില്ല.
പത്മകുമാർ പറഞ്ഞതിൽ തന്നെയുണ്ട് കടകംപള്ളിക്കെതിരായ സൂചന. അന്നത്തെ ദേവസ്വം ഭരണസമിതിക്ക് കൈയിഴിയാൻ പറ്റില്ലെന്നും തന്ത്രിയുടെ അറസ്റ്റ് വിശ്വാസികൾക്ക് തിരിച്ചടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
അടൂർ പ്രകാശിനെ ഉൾപ്പെടെ ചോദ്യം ചെയ്യട്ടെ. ഫോട്ടോ നോക്കി ചോദ്യം ചെയ്യാനാണെങ്കിൽ അടൂർ പ്രകാശിനെ മാത്രം ചോദ്യം ചെയ്താൽ പോരാ, മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം.
എസ്ഐടിക്ക് മുകളിൽ രാഷ്ട്രീയ സമ്മർദം ഉണ്ട്. ഈ കേസിൽ ഇനിയും പിടിയിലാകാനുള്ളവരുണ്ട് എന്ന വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നതായും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us