/sathyam/media/media_files/2026/01/12/1001553864-2026-01-12-09-11-39.jpg)
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ബലാത്സംഗ കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് ടൂറിസം വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ് ഈ വിഷയത്തിൽ തൻ്റെ ഫേസ്ബുക്കിൽ ഒരു കുറിപ്പെഴുതിയത്.
തൻ്റെ അഭിപ്രായം അദ്ദേഹം അതിലൂടെ പ്രകടിപ്പിക്കുന്നു. ആ ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം ചുവടെ ,
"ഒരു ശതമാനം പോലും രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമല്ല എന്നു പറഞ്ഞു കൊണ്ട് ഈ കുറിപ്പ് തുടങ്ങാം.
അല്ലെങ്കിൽ ഈ കുറിപ്പ് മുഴുവൻ വായിച്ചു കഴിയുമ്പോൾ രാഹുലിനെ വെളുപ്പിക്കാൻ ശ്രമിക്കുന്നു,
മെഴുകി തേയ്ക്കാൻ ശ്രമിക്കുന്നു,
വേട്ടക്കാരനൊപ്പം നിന്ന് ഇരയെ പിന്തുണയ്ക്കുന്നു,
വേട്ടക്കാരനെയും ഇരയെയും ഒരേസമയം കുറ്റപ്പെടുത്തി രണ്ടു വള്ളത്തിലും കാൽ ചവിട്ടുന്നു എന്ന കമന്റുകളുമായി ചിലരെങ്കിലും വരാം.
ഇതിൽ ഒന്നിലും അല്ലാത്ത പുതിയ സമാന കമന്റുകളും എങ്കിലും ചിലർ കണ്ടെത്തും !അത് സാരമില്ല.
ഭൂമിയിൽ മറ്റേതു മേഖലയിലും പ്രവർത്തിക്കുന്ന ഏതൊരാളെക്കാളും ഒരു പൊതുപ്രവർത്തകന് ഉണ്ടായിരിക്കേണ്ട ഒന്നാണ് സംശുദ്ധി.
പൊതുപ്രവർത്തകൻ ജനങ്ങളുടെ സംരക്ഷകൻ കൂടിയാണ്, അയാൾ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി ആണെങ്കിലും അല്ലെങ്കിലും.
അതുകൊണ്ടുതന്നെ നോക്കിലോ വാക്കിലോ പ്രവൃത്തിയിലോ തന്നെ തേടിയെത്തുന്ന വരെയോ താൻ തേടിപ്പോകുന്നവരെയോ അയാൾ നൊമ്പരപ്പെടുത്താൻ പാടില്ല.
'Morality' കഴിവതും കാത്തുസൂക്ഷിക്കാൻ അയാൾ ബാധ്യസ്ഥനുമാണ്.
സത്യത്തിൽ അയാൾ ഒരു നാർസിസിസ്റ്റ് ആണോ എന്ന് സംശയിക്കാവുന്ന രീതിയിലാണ് ചില പെരുമാറ്റങ്ങൾ !
ഇന്ന് വൈദ്യ പരിശോധനയ്ക്കായി കൊണ്ടു പോയപ്പോഴും അയാൾ അക്ഷോഭ്യനായിരുന്നു !
ആ മുഖത്ത് ചെറുപുഞ്ചിരി ഉണ്ടായിരുന്നതായും തോന്നി!തെറ്റൊന്നും ചെയ്യാത്തതുകൊണ്ടാണ്
അല്ലെങ്കിൽ ഇതും പ്രതീക്ഷിച്ചിരുന്നതാണ്എന്നതു കൊണ്ടാണ് അങ്ങനെ അയാൾക്ക്
പെരുമാറാൻ കഴിയുന്നത് എന്ന് ചിലരെങ്കിലും പറഞ്ഞേക്കാം.
പക്ഷേ ഒരു നാർസിസിസ്റ്റിന് അങ്ങനെ പെരുമാറാൻ കഴിയും എന്നതും ചിന്തിക്കണം.
അവർ ഇരയോടു മാത്രമേ പീഡകന്റെ മുഖം കാണിക്കുകയുള്ളൂ!അയാൾ അസ്തമിച്ചു എന്നാണ് കഴിഞ്ഞ പോസ്റ്റിൽ ഞാൻ എഴുതിയത്.
ഒരു കേസിൽ എങ്കിലും ഒരു ഗർഭത്തിന് അയാൾ ഉത്തരവാദിയായി എങ്കിൽ മുൻകൂട്ടി സുരക്ഷ സ്വീകരിക്കാത്തതിന് അയാളും ഉത്തരവാദിയാണ് .
Morality അയാൾ കാത്തുസൂക്ഷിച്ചില്ല എന്നതു തന്നെയാണ് സത്യം.
ഗർഭം ഉണ്ടായതുകൊണ്ടാണല്ലോ ഗർഭച്ഛിദ്രംവേണ്ടിവന്നത് !
കോൺഗ്രസ്സ് പാർട്ടി അയാളുടെ കാര്യത്തിൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
നിലവിലെ കേസുകൾ എന്ന് അവസാനിക്കും എന്നറിയാത്ത അവസ്ഥ !
കേവലം മാസങ്ങൾ അവശേഷിക്കെ ഇനി അയാൾക്ക് മത്സരിക്കാനാണെങ്കിൽ സ്വതന്ത്രനായി മത്സരിക്കേണ്ടിവരും!അപ്പോഴും സാധ്യത തുലോം വിരളം.
മറ്റു പാർട്ടികളും എന്തു രാഷ്ട്രീയം പറഞ്ഞാലും അയാളെ സ്വീകരിക്കുമെന്ന് കരുതാൻ വയ്യ.
ജയശങ്കർ വക്കീൽ പറയുന്നത് ഇതുപോലെ പല കേസുകളും ഇയാളെക്കുറിച്ചുള്ളത് അദ്ദേഹത്തിന് അറിയാമെന്നാണ് !
ഒരു വിദ്യാർത്ഥിനിയുടെയോ മറ്റോ കാര്യം പറഞ്ഞ് അതു പുറത്തു വന്നാൽ ഇയാൾ വെളിച്ചം കാണില്ല എന്നും വക്കീൽ പറയുന്നുണ്ട്.
പരാതികളുടെ സത്യാവസ്ഥ എന്തു തന്നെയായാലും മൂന്ന് സ്ത്രീകൾ ഒരേ പാറ്റേണിൽ പരാതി കൊടുക്കുമ്പോൾ എവിടെയോ എന്തോ കുഴപ്പമുണ്ട് അയാൾക്ക് എന്ന് ചിന്തിക്കാതെ തരമില്ല.
പരാതികളുടെ ബലത്തിന് ഇല്ലാത്ത പലതും ചേർത്തിട്ടുണ്ടാവാം എന്നാകിൽക്കൂടിയും ഒരു പൊതുപ്രവർത്തകൻ ഒരേസമയം അതിരു കടന്ന അനേകം സ്ത്രീ ബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നു എന്ന് കരുതാതെ പറ്റുമോ ?
അവിടെയാണ് സംശുദ്ധിയുടെ വിഷയം ഒന്നാമതായി വരുന്നത്.അല്ലെങ്കിൽ അയാൾക്കെതിരെ സംഘടിതമായ ഒരു ഗൂഢാലോചന.
പക്ഷേ അപ്പോഴും അതിന് ഒരു വ്യക്തമായ ഒരു കാരണമുണ്ടാകണം.
അങ്ങനെ ഒരു ഗൂഢാലോചന അയാൾക്കെതിരെ ആരോപിക്കാൻ ഇതിന് പിന്നിൽ നിൽക്കുന്നവർക്കുള്ള കാരണമെന്തെന്ന് പറയാൻ ഗൂഢാലോചന തിയറി കൊണ്ടുവരുന്നവർക്ക് കഴിയണം.സ്ത്രീകളെ പറഞ്ഞു പറ്റിക്കുന്നവർക്ക്, പിഡിപ്പിക്കുന്നവർക്ക് എതിരെയുള്ള
'പൊതു സ്ത്രീ ബോധം' , അതിനുള്ള സമൂഹ പിന്തുണ എന്ന് വേണമെങ്കിൽ കരുതാം.എങ്കിൽ അതിൽ തെറ്റുമില്ല.
അവർക്ക് അതിനുള്ള അവകാശം ഉണ്ട്.ഇനി വെറും രാഷ്ട്രീയമാണ് ഇതിന് പിന്നിലെങ്കിൽ
അത് അപലപിക്കപ്പെടേണ്ടതാണ്.അത് തെളിയിക്കപ്പെടേണ്ടതുമാണ്.
ഒരു പുരുഷന് ഒന്നിലധികം സ്ത്രീകളുമായി ബന്ധം പ്രത്യേകിച്ച് ശാരീരിക ബന്ധം ഉണ്ടാവുക എന്നത് പുതുമയുള്ള കാര്യമൊന്നുമല്ല.
അതിന് പുരാണങ്ങളുടെയും ഇതിഹാസങ്ങളുടെയും പിന്തുണ തേടേണ്ട കാര്യവുമില്ല!
തിരിച്ച് സ്ത്രീകൾക്ക് ഒന്നിലധികം പുരുഷ ബന്ധങ്ങൾ ഉണ്ടാകാമെങ്കിലും അത് വിരളമാണ് എന്ന് പറയേണ്ടി വരും.
വഞ്ചിക്കപ്പെട്ട കേസുകളുമായി എത്ര പുരുഷന്മാർ വന്നിട്ടുണ്ട് എന്ന് നോക്കിയാൽ മതി അതറിയാൻ .
ഒരാൾ രക്ഷകനായി അവതരിക്കുമ്പോൾ,വിവാഹ വാഗ്ദാനങ്ങൾ നൽകുമ്പോൾ,
ലൈംഗികമായി പീഡിപ്പിക്കുമ്പോൾ,എന്ത് ട്രോമയുടെ പേര് പറഞ്ഞാലും
അയാൾക്ക് അതിനുമുമ്പും അതിനുശേഷവും അത്തരം ബന്ധങ്ങൾ ഉണ്ടാവും എന്ന സാമാന്യ ധാരണയെങ്കിലും നമ്മുടെ സ്ത്രീകൾക്ക് ഉണ്ടായിരിക്കണം.
(എല്ലാ പുരുഷന്മാരും അങ്ങനെയാണ് എന്നല്ല.)
ആ ധാരണ ഉണ്ടെങ്കിൽ, അറിഞ്ഞുകൊണ്ട് പിന്നെ ആ വഴിയേ പോകുന്നത് ന്യായീകരിക്കപ്പെടുന്നില്ല.
ട്രാപ്പ് ചെയ്യപ്പെടുക എന്നത് മറ്റൊന്നാണ്.ട്രാപ്പ് ചെയ്യപ്പെട്ട ഒരു സ്ത്രീ സധൈര്യം തുടക്കം മുതൽ നിന്നതു കൊണ്ടാണ് ഏറെ വൈകിയാണെങ്കിലും അതിലെ പ്രധാന പ്രതികൾക്കെങ്കിലും ശിക്ഷ ലഭിച്ചത്.
ശിക്ഷയുടെ തോതും കൊട്ടേഷൻ കൊടുത്തയാൾ ആരാണെങ്കിലും ശിക്ഷിക്കപ്പെട്ടില്ല എന്നതും ഈ കുറിപ്പിൽ പ്രസക്തമല്ല. എന്തു ദാമ്പത്യ പ്രശ്നങ്ങൾ ഉണ്ടെങ്കിലും
ഒരു വിവാഹിതയായ സ്ത്രീ കേവല വാഗ്ദാനങ്ങളുടെ പുറത്ത് എന്തിനാണ്
ഇത്തരം പുരുഷന്മാരെ നേരിട്ട് കാണാൻ തന്നെ പോകുന്നത് എന്ന ചോദ്യം നമ്മൾ ചോദിച്ചിരിക്കണം.
വിശ്വാസ്യതയുടെ പുറത്താണ് എന്ന് പറയരുത്.ഒരാൾ പീഡകനായി മാറുമോ ഇല്ലയോ വിശ്വാസവഞ്ചന നടത്തുമോ എന്നൊന്നും അറിയാനുള്ള ഒരു ഉപകരണവും ഒരു സ്ത്രീയുടെ പക്കലും ഇല്ല.
നേരിട്ട് കാണാൻ പോകുമ്പോഴാണല്ലോ, ഹോട്ടൽ മുറിയിലേക്കോ ഹോംസ്റ്റേയിലേക്കോ ക്ഷണിക്കുന്നതും അവിടെ ചെല്ലുമ്പോൾ മുറിയടച്ച് ലൈംഗികാതിക്രമം നടത്തുന്നതും. ശാരീരികമായി മുറിവേൽപ്പിക്കുന്നതുംകുട്ടി വേണമെന്ന് ആവശ്യപ്പെടുന്നതും വിവാഹ വാഗ്ദാനം നൽകുന്നതും പിന്നീട് who cares എന്ന് ചോദിക്കുന്നതും ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുന്നതും അല്ലെങ്കിൽ ചെയ്യിക്കുന്നതും പിന്നെ പാഴ് വസ്തുവായി ദൂരെ എറിയുന്നതും !അല്ലെങ്കിൽ പൊതുസ്ഥലങ്ങളിൽ ,നാലാളുടെ മുന്നിൽ മാത്രം അവരെ കാണുക.അതിന് നിർബന്ധം പിടിക്കുക.ശരി , നിങ്ങൾ വിവാഹിതയാണ്, വിവാഹത്തിൽ ഒട്ടും പൊരുത്തപ്പെടാൻ ആകാത്ത , തുടരാനാകാത്ത പ്രശ്നങ്ങളുണ്ട്,അപ്പോൾ ഒരാൾ സഹായത്തിന് എത്തുന്നു,അയാൾ പുരുഷനാണ്,അറിയപ്പെടുകയോ അറിയപ്പെടുകയോ ചെയ്യാത്ത ആളാണ്,അപ്പോൾ നിങ്ങൾക്ക് ഒരു ബന്ധം തുടങ്ങാം.അത് തെറ്റാണോ ശരിയാണോ എന്നത് സമൂഹമല്ല നിശ്ചയിക്കേണ്ടത് നിങ്ങൾ തന്നെയാണ്.പക്ഷേ ആ ബന്ധം എങ്ങനെ തുടരണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ തന്നെയാണല്ലോ.അവിടെ 'ഞാൻ വിശ്വസിച്ചു പോയി',
'പെട്ടുപോയി' എന്നു പറയേണ്ടി വരരുത്!ഇത്തരം കാര്യങ്ങളിൽ 'വാഗ്ദാനങ്ങൾ' നേടിയെടുക്കേണ്ടത് മറ്റു ചിലരുടെ സാന്നിദ്ധ്യത്തിൽ കൂടിയാണ് എന്നോർത്തിരിക്കുക.രണ്ടാമതൊരു വിവാഹമാണ് വേണ്ടതെങ്കിൽ അതിനൊരു വാഗ്ദാനം നേടിയെടുക്കുന്നതിൽ തെറ്റില്ല.
പക്ഷേ അത് അറിഞ്ഞോ അറിയാതെയോ ശരീരം പങ്കു വച്ചിട്ടാണ് എങ്കിൽ നിങ്ങൾ വില കൊടുക്കേണ്ടി വരും എന്നതിന്റെ തെളിവാണ് ഇത്തരം സംഭവങ്ങൾ.
സ്വമനസ്സാലെയാണ് ശരീരം പങ്കുവയ്ക്കുന്നതെങ്കിൽ എല്ലാവിധത്തിലുമുള്ള സുരക്ഷയും ഉറപ്പാക്കേണ്ടത് നിങ്ങളുടെ ചുമതലയാണ്. അപ്പോഴും പീഡിപ്പിക്കപ്പെട്ടാൽ പ്രതികരിക്കണോ, വേണ്ടയോ, പരാതി കൊടുക്കണോ എന്നൊക്കെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും നിങ്ങൾക്കുള്ളതാണ്.
പക്ഷേ രണ്ടാമതും മൂന്നാമതും പീഡിപ്പിക്കപ്പെടാൻ ഉള്ള അവസരം ഉണ്ടാക്കുക എന്നത് നീതീകരിക്കത്തക്കതല്ല!ചുരുക്കത്തിൽ പറഞ്ഞുവന്നതിൻ്റെ അർത്ഥം ,
പീഡനകാലത്ത് സ്ത്രീകളാണ് കൂടുതൽ കരുതൽ എടുക്കേണ്ടത് എന്നുതന്നെയാണ്.ഒരു കാര്യം കൂടി പറഞ്ഞു കൊണ്ട് ദീർഘമായ ഈ കുറിപ്പ് നിർത്താം.
അനേകം സ്ത്രീ ബന്ധങ്ങളുണ്ടെന്ന് നമ്മൾ കേട്ടിട്ടുള്ള, നമുക്ക് ഇഷ്ടപ്പെട്ട, നമ്മളിൽ ചിലർ ആരാധിക്കുകയും ചെയ്യുന്ന ചില പുരുഷന്മാരെങ്കിലും നമുക്കിടയിൽ ഉണ്ട്.
പക്ഷേ അവരിൽ അപൂർവ്വം ചിലരെക്കുറിച്ച് ഒരു സ്ത്രീ പോലും ഇന്നുവരെ പരാതി പറഞ്ഞതായി
നമ്മൾ കേട്ടിട്ടില്ല.അത് അവർ സ്ത്രീകളോട് പെരുമാറുന്ന രീതിയുടെ പ്രത്യേകതയുടെ ഫലമാണ് എന്നാണ് അനുമാനിക്കേണ്ടത്.
ഏതു ബന്ധത്തിലും സ്ത്രീ സ്നേഹത്തിലും കരുതലിലും ഉപരി 'ബഹുമാനം' അർഹിക്കുന്നുണ്ട്.ആ ബഹുമാനം നൽകുന്നവർ ഒരിക്കലും പീഡകർ ആയിരിക്കില്ല.
ബഹുമാനത്തെ പിന്തുടരുന്നവയാണ് സ്നേഹവും കരുതലും ഒക്കെ.അവർ സ്ത്രീകളെ വേട്ടയാടില്ല.
അവർ സ്ത്രീകളെ ശാരീരികമായോ മാനസികമായോ വേദനിപ്പിക്കില്ല.Who cares എന്ന് ചോദിക്കില്ല.വേദനിപ്പിക്കുന്ന സന്ദർഭങ്ങൾ അറിഞ്ഞോ അറിയാതെയോ ഉണ്ടായാൽഅവർ മാപ്പു പറഞ്ഞിട്ടുണ്ടാവും.അവരെക്കുറിച്ച് സ്ത്രീകൾ പരാതി പറയില്ല.
അത്തരം പുരുഷന്മാർ ആവുക എന്നതുംപീഡനകാലങ്ങളിൽ 'മുൻകരുതൽ' എടുക്കുന്ന സ്ത്രീകൾ ആവുക എന്നതും ആണ് പ്രധാനം! " ഇങ്ങനെ പറഞ്ഞ് കൊണ്ട്
"നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും " എന്നെഴുതിയാണ് അദ്ദേഹം തൻ്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us