/sathyam/media/media_files/2025/11/07/congress-2025-11-07-21-58-19.png)
തിരുവനന്തപുരം : എസ്.ഐ. ആറിനെ അതീവ ജാഗ്രതയോടെയാണ് രാഷ്ട്രീയ പാർട്ടികൾ സമീപിക്കുന്നത്.
ഒഴിവാക്കപ്പെട്ട വോട്ടുകൾ ചേർക്കുന്നതിലും പുതിയ വോട്ടുകൾ ചേർക്കുന്നതിലും ഒക്കെ അതീവ ശ്രദ്ധയാണ് രാഷ്ട്രീയ പാർട്ടികൾ പുലർത്തുന്നത്.
എസ്. ഐ. ആറിനെ ഏറെ ഗൗരവത്തോടെയാണ് കോൺഗ്രസ് കാണുന്നത് .
തിരുവനന്തപുരം ജില്ലയിൽ പരമാവധി സീറ്റുകളിൽ വിജയം പ്രതീക്ഷിക്കുന്ന കോൺഗ്രസ് എസ്.ഐ.ആറിൽ പിഴവ് വരുത്താൻ ആഗ്രഹിക്കുന്നില്ല.
ഗൾഫ് ബൂം തുടക്കമിട്ട വർക്കല മണ്ഡലത്തിൽ അതീവ ശ്രദ്ധയാണ് കോൺഗ്രസ് പുലർത്തുന്നത്.
പ്രവാസി ആയതിൻ്റെ പേരിൽ മാത്രം ഒരാളെയും വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കരുതെന്നും അങ്ങനെ ഒരു സാഹചര്യം അനുവദിക്കരുതെന്നും അർഹരായ വോട്ടർമാർ മുഴുവൻ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടു എന്ന് ഉറപ്പാക്കണമെന്നും ഡി.സി.സി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
വർക്കലയിൽ എസ്. ഐ. ആറിൻ്റെ ചുമതല നൽകിയിരിക്കുന്നത് കെ.പി.സി.സിയുടെ കലാ - സാംസ്കാരിക വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി പി.സൊണാൾജിനാണ്.
ഓരോ ബൂത്തിലും നേരിട്ടെത്തി വിവരങ്ങൾ ശേഖരിച്ച് എസ്.ഐ.ആറിൽ വോട്ടർമാർ ഒഴിവാക്കപ്പെട്ടില്ല എന്ന് ഉറപ്പാക്കണമെന്ന ഡി.സി.സി നിർദ്ദേശം വർക്കലയിൽ കൃത്യമായി പാലിക്കാൻ പാർട്ടി ഘടകങ്ങൾ അതീവ ജാഗ്രതയാണ് പുലർത്തുന്നത്.
വർക്കല മണ്ഡലം തിരിച്ച് പിടിക്കാനിറങ്ങുന്ന കോൺഗ്രസിന് പ്രവാസി വോട്ടും എസ്.ഐ.ആറും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഈ വെല്ലുവിളി മറി കടന്നാൽ വമ്പൻ ജയം സ്വന്തമാക്കാമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടൽ .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us