/sathyam/media/media_files/2024/11/23/zzFk1heXqvEiYhmDi6V6.jpg)
തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ ഭരണകൂടങ്ങളുടെ ഗതിനിർണ്ണയിക്കുന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്ന് പുറത്തുവരും.
സ്ഥാനാർത്ഥികളുടെ മരണത്തെത്തുടർന്ന് മാറ്റിവെച്ച തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ എന്നീ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന് രാവിലെ പത്ത് മണി മുതൽ ആരംഭിക്കും.
മൂന്നിടത്തുമായി ശരാശരി 67.2 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.
തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണം സുഗമമാക്കാൻ ഒരു സീറ്റ് കൂടി ആവശ്യമുള്ള ബിജെപിയെ സംബന്ധിച്ചിടത്തോളം വിഴിഞ്ഞത്തെ ഫലം അതിനിർണ്ണായകമാണ്.
നിലവിൽ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ 51 സീറ്റുകളുമായി ഭരണം നടത്തുന്ന ബിജെപിക്ക്, വിഴിഞ്ഞത്ത് സർവശക്തിപുരം ബിനു വിജയിച്ചാൽ സ്വന്തം നിലയിൽ കേവല ഭൂരിപക്ഷമെന്ന 51-ലേക്ക് എത്താനാകും.
എന്നാൽ 2015ൽ പിടിച്ചെടുത്ത സിറ്റിംഗ് സീറ്റ് എൻ. നൗഷാദിലൂടെ നിലനിർത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൽഡിഎഫ്. ഇടതുപാളയത്തിൽ ഉയർന്ന വിമത ഭീഷണി മറികടക്കാനാകുമോ എന്നതാണ് അവർ നേരിടുന്ന പ്രധാന വെല്ലുവിളി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us