ധാർമികത പണയം വെക്കാത്ത പാർട്ടിയാണ് കേരളകോൺഗ്രസ്. മുന്നണി മാറ്റ അഭ്യൂഹങ്ങൾ തള്ളി മന്ത്രി റോഷി അഗസ്റ്റിൻ

ഇടതുഭരണം തുടരും എന്നതിൽ സംശയം വേണ്ട

New Update
Minister Roshy Augustine

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം എൽഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടി പറയേണ്ട കാര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.

Advertisment

മുന്നണി വിടുന്നത് സംബന്ധിച്ച് എന്തിനാണ് ചർച്ച നടത്തേണ്ടതെന്നും അഭ്യൂഹങ്ങൾക്ക് അപ്പുറത്തേക്ക് വസ്തുത ഉണ്ടാകണ്ടേ എന്നും റോഷി അഗസ്റ്റിന്‍ ചോദിച്ചു.

'കഴിഞ്ഞ ദിവസം സത്യാഗ്രഹത്തിൽ പങ്കെടുക്കാത്തതിന് കാരണം ജോസ് കെ. മാണി വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലത്തെ ഉപവാസം സമരത്തിൽ ഞങ്ങൾ അഞ്ചുപേർ പങ്കെടുത്തിരുന്നു.

കേരള കോൺഗ്രസ് പാർട്ടിയുടെ കാര്യത്തിൽ ഒരു സഭയും ഇടപെട്ടിട്ടില്ല.

ഇടതുഭരണം തുടരും എന്നതിൽ സംശയം വേണ്ട.കേരള കോൺഗ്രസിനെ കുറിച്ച് എന്നും വ്യത്യസ്തമായ വാർത്തകൾ പുറത്തുവരും.

മുന്നണിയുടെ ജാഥ നയിക്കാൻ ജോസ് കെ മാണിയെ അല്ലേ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും' അദ്ദേഹം പറഞ്ഞു.

'ക്രെഡിബിലിറ്റിയും ധാർമികതയും ഉള്ള പാർട്ടിയാണിത്. അവ ഒരു കാലത്തും പണയപ്പെടുത്തില്ല. യുഡിഎഫില്‍ നിന്ന് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും വ്യക്തിപരമായ സൗഹൃദം എന്നും തുടരുമെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

യുഡിഎഫിൽ ഇരിക്കുമ്പോൾ എൽഡിഎഫിലെ ഒരു നേതാക്കളുമായും പിണക്കം ഉണ്ടായിരുന്നില്ല'.ആലോചിച്ചു തന്നെയാണ് എൽഡിഎഫിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Advertisment