വീണ്ടും മോദി സ്തുതിയുമായി ശശി തരൂര്‍. കേന്ദ്രത്തിന്‍റെ മാവോയിസ്റ്റ് വേട്ടയ്ക്കു പ്രശംസ

2013ല്‍ 126 ജില്ലകളിലായി വ്യാപിച്ചു കിടന്ന റെഡ് കോറിഡോര്‍ കഴിഞ്ഞ വര്‍ഷത്തോടെ വെറും 11 ജില്ലകളിലേക്ക് ചുരുങ്ങി

New Update
1001556436

തിരുവനന്തപുരം: മോദി സര്‍ക്കാരിന്റെ മാവോയിസ്റ്റ് വേട്ടയെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പ്രൊജക്റ്റ് സിന്‍ഡിക്കേറ്റിലെഴുതിയ ലേഖനത്തിലാണ് തരൂരിന്റെ പ്രശംസ.

Advertisment

 പാര്‍ട്ടി നിലപാടിനു വിരുദ്ധമായി തരൂര്‍ മോദി സര്‍ക്കാരിനെ പുകഴ്ത്തിയത് നേരത്തെയും വിവാദമായിരുന്നു.

 ഇതിനിടെ പാര്‍ട്ടി നേതൃത്വവുമായി തരൂര്‍ സമവായത്തിലെത്തിയെന്ന സൂചനകള്‍ക്കിടെയാണ് പുതിയ മോദി സ്തൂതി.

മാവോയിസ്റ്റ് വെല്ലുവിളി നേരിടാന്‍ കെല്‍പ്പുണ്ടെന്നു ഇന്ത്യ ഇപ്പോള്‍ തെളിയിച്ചതായി തരൂര്‍ പറയുന്നു.

 2013ല്‍ 126 ജില്ലകളിലായി വ്യാപിച്ചു കിടന്ന റെഡ് കോറിഡോര്‍ കഴിഞ്ഞ വര്‍ഷത്തോടെ വെറും 11 ജില്ലകളിലേക്ക് ചുരുങ്ങി.

ഇത് ഇന്ത്യന്‍ ഭരണകൂടം നേടിയ നിര്‍ണായകമായ അപൂര്‍ണമായ വിജയത്തെ സൂചിപ്പിക്കുന്നു.

1960കളില്‍ പശ്ചിമ ബംഗാളിലെ നക്‌സല്‍ബാരിയില്‍ ഗ്രാമത്തില്‍ ഉത്ഭവിച്ച നക്‌സലൈറ്റ് കലാപം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ണമായും ഇല്ലാതാകുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരിക്കുകയാണ്.

ശ്രീലങ്കയിലെ തമിഴ് പുലികളെ പരാജയപ്പെടുത്താനും 40 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനും 2009ല്‍ അന്നത്തെ പ്രസിഡന്റ് മഹിന്ദ രജപക്‌സെ അഴിച്ചുവിട്ട വിനാശകരമായ ആക്രമണ വഴിയല്ല ഇന്ത്യ സ്വീകരിച്ചത്.

 പകരം കലാപത്തിന്റെ കാരണങ്ങളേയും പ്രത്യാഘാതങ്ങളേയും കൃത്യമായി തിരിച്ചറിഞ്ഞുള്ള വളരെ സൂക്ഷ്മവും സമഗ്രവുമായ തന്ത്രമാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചതെന്നും തരൂര്‍ ലേഖനത്തില്‍ പുകഴ്ത്തുന്നു.

Advertisment