/sathyam/media/media_files/2026/01/14/sreenarayana-univercity-sign-2026-01-14-01-01-09.jpg)
തിരുവനന്തപുരം: കേരളത്തെ സമ്പൂർണ്ണ ബിരുദ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ തുല്യതാവിദ്യാഭ്യാസത്തിലൂടെ പ്ലസ്ടു യോഗ്യത നേടിയ പഠിതാക്കൾക്ക് ഉന്നതവിദ്യാഭ്യാസം നേടാൻ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലൂടെ കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി അവസരം ഒരുക്കുന്നു.
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് വേണ്ടി വൈസ് ചാൻസലർ ഡോ. വി പി ജഗതിരാജിന്റെ സാന്നിധ്യത്തിൽ രജിസ്ട്രാർ ഡോ. ബിജു ആർ ഐയും സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിക്ക് വേണ്ടി ഡയറക്ടർ എ ജി ഒലീനയും ബിരുദ ഡിപ്പോമ കോഴ്സുകളുടെ ധാരണാപത്രത്തിൽ ഒപ്പുവച്ചു.
സാക്ഷരതാപ്രസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസവുമായി ബന്ധിപ്പിക്കുന്ന ചരിതൃപരമായ ഈ സംരംഭം, സംസ്ഥാനത്തിന്റെ സാമൂഹിക-വിദ്യാഭ്യാസ പുരോഗതിയിൽ നിർണായക പങ്കുവഹിക്കുമെന്ന് വി സി അഭിപ്രായപ്പെട്ടു.
ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. പ്രശാന്ത് പി, ഡോ. എം ജയപ്രകാശ്, ഡോ. സി ഉദയകല, ഡോ. എ ബാലകൃഷ്ണൻ, അഡ്വ. ജി സുഗുണൻ, ശ്രീ. ഹരിദാസ് പി, അക്കാദമിക് കോ-ഓർഡിനേറ്റർമാരായ രമേഷ്ചന്ദ്രൻ എൻ, രജിലാൽ ബി ആർ, ഡോ. നിസാർ എ സി, ഷ്വാമിൻ എസ്, ഡോ.മുഹ്സിന താഹ, സാക്ഷരതാമിഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. ലിജോ പി ജോർജ്ജ്, അസിസ്റ്റന്റ് പ്രൊജക്‌സ് കോ-ഓർഡിനേറ്റരമാരായ ഡോ. പി മുരുകദാസ്, ശ്രീജൻ ടി വി, ജില്ലാതല പ്രൊജക്ട് കോ-ഓർഡിനേറ്റർമാരായ ശ്യാംലാൽ വി വി, കെ വി രതീഷ്, എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us