/sathyam/media/media_files/2025/09/27/bjp-2025-09-27-07-38-27.jpg)
തിരുവനന്തപുരം : കുംഭമേള നടക്കുന്ന തിരുനാവായയിൽ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിരോധിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് നിയമ വിരുദ്ധവും മത സ്വാതന്ത്ര്യ ധ്വംസനവുമാണ് എന്ന് ബി.ജെ .പി. ദേശീയ നിർവ്വാഹക സമിതിയംഗം കുമ്മനം രാജശേഖരൻ പറഞ്ഞു.
പണ്ടുകാലം മുതൽ തിരുനാവായ മണപ്പുറത്ത് നടന്നു വരുന്ന മക മഹോത്സവം പൂർവ്വാധികം ഭംഗിയായി നടത്താൻ തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തിൽ വിപുലമായ തയ്യാറെടുപ്പും ക്രമീകരണ പ്രവർത്തനങ്ങളും നടത്തിവരികയായിരുന്നു.
ഒരു മാസമായി നിളാ നദിയുതട തീരത്ത് തീത്ഥാടകർക്ക് വേണ്ട അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്താൻ നിർമ്മാണ ജോലി നടക്കുമ്പോഴൊന്നും പോലീസോ റവന്യൂ അധികൃതരോ യാതൊരു തടസവും ഉന്നയിച്ചില്ല.
ദിവസവും സർക്കാരുദ്യോഗസ്ഥന്മാർ കുംഭമേള സ്ഥലത്ത്എത്തി സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. എന്തെങ്കിലും നിയമ വിരുദ്ധ പ്രവർത്തനം നടന്നതായി അവരാരും ചൂണ്ടിക്കാണിച്ചില്ല എന്ന് കുമ്മനം ചൂണ്ടിക്കാട്ടി.
കുംഭമേള നടക്കാൻ ഏതാനും ദിവസം മാത്രം അവശേഷിച്ചിരിക്കേ, വളരെ പെട്ടെന്ന് യാതൊരു മുന്നറി യിപ്പും നൽകാതെ നിർമ്മാണ ജോലികൾ തടസപ്പെടുത്തിയതിന് വ്യക്തമായ ഗൂഡാലോചനയുണ്ട്. കുംഭമേളയെ അട്ടിമറിച്ച് തീർത്ഥാടകരുടെ മനോവീര്യം കെടുത്തുകയാണ് ലക്ഷ്യം.
കേളപ്പജിയുടെ നേതൃത്തിൽ സർവ്വോദയ മേള നടന്നപ്പോൾ മുതൽ ഭാരതപ്പുഴക്ക് കുറുകെ താൽക്കാലിക പാലം പണിയാറുണ്ട്.
നദീതീരവും മണൽ തിട്ടകളും സൗകര്യപ്പെടുത്താറുണ്ട്.
ജനങ്ങൾ തിങ്ങി കൂടുന്ന സ്ഥലങ്ങളിൽ പ്രാഥമികാവശ്യങ്ങൾക്കും അടിസ്ഥാന ആവശ്യങ്ങൾക്കും സൗകര്യമൊരുക്കേണ്ടത് സർക്കാരിന്റെ കടമയാണ്.
സൗകര്യമൊരുക്കു കയുമില്ല, സൗകര്യമൊരുക്കാൻ ആരേയും അനുവദിക്കുകയുമില്ല എന്ന സർക്കാർ നയം തീർത്തും നിരുത്തരവാദപരമാണ്. ദുരുദ്ദേശപരമായ ഈ നിലപാടിനെ ശക്തിയുക്തം എതിർത്ത് പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്ന് കുമ്മനം രാജശേഖരൻ വ്യക്തമാക്കി.
സംഭവത്തിൽ പ്രതിഷേധിക്കാനും ആചാര സംരക്ഷണത്തിനും എല്ലാ വിഭാഗം ജനങ്ങളും രംഗത്ത് വരണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us