തൈപ്പൊങ്കൽ ആഘോഷിക്കാനൊരുങ്ങി കേരളം. 6 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് പ്രാദേശിക അവധിയുള്ളത്.

New Update
school holiday

തിരുവനന്തപുരം: സംസ്ഥാനത്തെ 6 ജില്ലകളില്‍ ഇന്ന് തൈപൊങ്കൽ അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

Advertisment

തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് പ്രാദേശിക അവധിയുള്ളത്. ഈ ജില്ലകളിൽ സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ കാര്യാലയങ്ങള്‍‍ അവധിയായിരിക്കുമെന്ന് കെഎസ്ഇബിയും അറിയിച്ചിട്ടുണ്ട്. വൈദ്യുതി തടസ്സം ഉണ്ടാകാത്ത രീതിയില്‍ ക്രമീകരണങ്ങള്‍ ഏര്‍‍പ്പെടുത്തണം. 

വൈദ്യുതി തകരാറുണ്ടായാല്‍ ഉടനടി പരിഹരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട എല്ലാ ഫീല്‍ഡ് ഓഫീസര്‍‍മാരും ഉറപ്പ് വരുത്തേണ്ടതാണ്. 

ക്യാഷ് കൗണ്ടറുകള്‍ക്കും അവധിയായിരിക്കും. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് വിവിധ ഓണ്‍‍ലൈന്‍ മാര്‍‍ഗ്ഗങ്ങളിലൂടെ പണമടയ്ക്കാന്‍ കഴിയുമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.

Advertisment